- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറക്കൽ അബ്ദുള്ള എംഎൽഎയുടെ സഹോദരൻ അന്തരിച്ചു; പാറക്കൽ ഹാരിസ് സാമൂഹിക - സന്നദ്ധ പ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വം

X
പാറക്കൽ അബ്ദുള്ള
കോഴിക്കോട്: കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക - സന്നദ്ധ പ്രവർത്തകനുമായ പാറക്കൽ ഹാരിസ് (49) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയഘാദത്തെ തുടർന്നായിരുന്നു അന്ത്യം.
വടകര, ഏറാമല തച്ചർകണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ്. ഭാര്യ: വി.വി. ആയിഷ തൂണേരി മക്കൾ: അബ്ദുൽ മാജിദ്, ഷാന നസ്രിൻ, ദിൽന ഫാമിയ. സഹോദരങ്ങൾ : കോൺഗ്രസ് നേതാവ് പാറക്കൽ മുഹമ്മദ്, സമീർ പാറക്കൽ, കുഞ്ഞിപാത്തു സഫിയ, ശരീഫ, നസീമ.
ഖബറടക്കം നാളെ കാലത്ത് 10 ന് ഏറാമല ജുമാ മസ്ജിദിൽ. ഖത്തറിലും ,ഒമാനിലുമായി ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹാരിസ് പ്രവാസികൾക്കിടയിൽ സന്നദ്ധ പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.
Next Story

