പത്തനംതിട്ട: വോട്ടെണ്ണൽ ദിനത്തിൽ പുറത്തു വന്നതല്ല മുന്നണികളുടെ യഥാർഥ വിജയ കണക്ക് എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അവസാനം സമ്മതിക്കുമ്പോൾ പത്തനംതിട്ടയിൽ പറയത്തക്ക നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. 2015 നെ അപേക്ഷിച്ച് ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. എൽഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ രണ്ട് ഗ്രാമപഞ്ചായത്ത് കുറഞ്ഞപ്പോൾ യുഡിഎഫിന് ഒന്നു മാത്രമാണ് കുറഞ്ഞിട്ടുള്ളത്. 

53 ഗ്രാമപഞ്ചായത്തുകളിൽ 23 എണ്ണം എൽഡിഎഫ് നേടി. യുഡിഎഫിന് ഇരുപതും എൻഡിഎയ്ക്ക് മൂന്നെണ്ണവും ലഭിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്ത അഞ്ച് പഞ്ചായത്തുകളുണ്ട്. എട്ട് ബ്ലോക്കുകളിൽ ആറെണ്ണം എൽഡിഎഫിനും രണ്ടെണ്ണം യുഡിഎഫിനും ലഭിച്ചു. നാല് മുനിസിപ്പാലിറ്റികളിൽ ഓരോന്ന് വീതം എൻഡിഎയും എൽഡിഎഫും നേടി. രണ്ടിടത്ത് ആർക്കും ഭൂരിപക്ഷമില്ല.

കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തുകളിൽ 25 എണ്ണമാണ് എൽഡിഎഫിനുണ്ടായിരുന്നത്. ഇത്തവണ രണ്ട് കുറഞ്ഞ് 23 ആയി.യുഡിഎഫിന് 21 ആയിരുന്നത് 20 ആയി കുറഞ്ഞു. എൻഡിഎയ്ക്ക് കഴിഞ്ഞ തവണയും മൂന്നുപഞ്ചായത്തുകളിൽ ഭരണം ഉണ്ടായിരുന്നു.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ അഞ്ച് സീറ്റായിരുന്നു. ഇക്കുറി അത് 12 ആക്കാനായത് നേട്ടമാണ്. ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ തവണ നാലുവീതമായിരുന്നു ഇരു മുന്നണികൾക്കും.

എൽ.ഡി.എഫ് നേടിയ പഞ്ചായത്തുകൾ:

അരുവാപ്പുലം, ചെന്നീർക്കര, ഏറത്ത്, ഏനാദിമംഗലം, ഇരവിപേരൂർ, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂർ, കൊടുമൺ, കുന്നന്താനം, മലയാലപ്പുഴ, മല്ലപ്പുഴശേരി, മെഴുവേലി, നാരങ്ങാനം, നെടുമ്പ്രം, പള്ളിക്കൽ, പന്തളം-തെക്കേക്കര, പെരിങ്ങര, പ്രമാടം, റാന്നി പെരുനാട്, സീതത്തോട്, വടശേരിക്കര, വള്ളിക്കോട്.

യു.ഡി.എഫ് നേടിയത്:

വെച്ചൂച്ചിറ, തുമ്പമൺ, തണ്ണിത്തോട്, റാന്നി-അങ്ങാടി, റാന്നി-പഴവങ്ങാടി, പുറമറ്റം,ഓമല്ലൂർ, നിരണം, നാറാണംമൂഴി, മൈലപ്ര, മല്ലപ്പള്ളി, കോഴഞ്ചേരി, കോന്നി, കോയിപ്രം, കല്ലൂപ്പാറ, കടപ്ര, ഇലന്തൂർ, ചിറ്റാർ, ആറന്മുള, ആനിക്കാട്.

എൻ.ഡി.എ നേടിയത്:

ചെറുകോൽ, കവിയൂർ, കുളനട.

മറ്റുള്ളവർ:

കൊറ്റനാട്, തോട്ടപ്പുഴശേരി.

ടൈ ആയത്:

അയിരൂർ, എഴുമറ്റൂർ, കോട്ടാങ്ങൽ, കുറ്റൂർ, റാന്നി.