- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്തമഴ: പത്തനംതിട്ട നരിയാപുരം ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയുടെ ശ്രീകോവിൽ ഇടിഞ്ഞ് അച്ചൻകോവിലാറ്റിൽ പതിച്ചു: സംഭവം ഇന്ന് പുലർച്ചെ; മഴ തുടർന്നാൽ ബാക്കി ഭാഗങ്ങൾ കൂടി തകർന്നുവീഴാവുന്ന നിലയിൽ
പത്തനംതിട്ട: കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ക്ഷേത്ര ശ്രീകോവിൽ നദിയിലേക്ക് തകർന്നുവീണു. നരിയാപുരം ശ്രീമഹാദേവർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ശ്രീകോവിലാണ് തകർന്ന് അച്ചൻ കോവിലാറ്റിലേക്ക് പതിച്ചത്. ദേവീ പ്രതിഷ്ഠയുള്ള ശ്രീകോവിലാണ് തകർന്നത്. കഴിഞ്ഞ രാത്രിയാണ് സംഭവം.
ഏകദേശം 50 മീറ്ററോളം ഭാഗം പുർണ്ണമായും നദിയിലേക്ക് ഇടിഞ്ഞ് താണിട്ടുണ്ട്. മഴ പെയ്താൽ ബാക്കി ഭാഗങ്ങൾ കൂടി തകർന്ന് വീഴാവുന്ന നിലയിലാണ് . ഇവിടെയുണ്ടായിരുന്ന സേവാപന്തലും തകർന്നു. മറ്റ് രണ്ട് ശ്രീകോവിലുകൾ െതാട്ടടുത്തായുണ്ട് . ക്ഷേത്രത്തോട് ചേർന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ 1995 ൽ അന്നത്തെ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് അടിഭാഗം കെട്ടി സംരക്ഷിച്ചിരുന്നതാണ്. കൂടാതെ ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി മറ്റൊരു ഭിത്തി തൊട്ടു മുകൾ ഭാഗത്തായും ക്ഷേത്രഫണ്ട് ഉപയോഗിച്ചും കെട്ടിയിരുന്നു. രണ്ടും തകർത്താണ് ശ്രീകോവിൽ ഉൾപ്പെടെ നദിയിലിക്കേ് വീണത്.
നദിയിൽനിന്നും മുപ്പത് അടിയോളം ഉയരത്തിലാണ് ക്ഷേത്രം. അടിഭാഗത്തെ കെട്ട് കാലപ്പഴക്കത്താൽ വിള്ളലുകൾ രൂപപ്പെട്ട് അപകട ഭീഷണിയിൽ ആയിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സംരക്ഷണ ഭിത്തി കെട്ടി ബലപെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ക്ഷേത്ര ഭാരവാഹികൾ ജലസേചന മന്ത്രി, എംഎൽഎ , കളക്ടർ, ഇറിഗേഷൻ വകുപ്പ് എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നതാണ് . കനത്തമഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംരക്ഷണ ഭിത്തിയുടെ വിള്ളൽ വർധിച്ചതായും നാട്ടുകാർ പറഞ്ഞു. കരക്കാരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. 15 ലഷത്തോളം രൂപ ചെലവഴിച്ചാണ് ക്ഷേത്രം ചുമതലയിൽ മുകൾ ഭാഗത്തായി സംരക്ഷണ ഭിത്തി കെട്ടിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്