- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗത്തിനിരയായി എന്ന് തനിക്ക് ഉറപ്പില്ല; വികാസ് എന്നയാളാണ് തന്നെ പീഡിപ്പിച്ചതെന്ന് പറഞ്ഞതെന്തിന് എന്ന് അറിയില്ലെന്നും യുവതി; ബോധം തെളിഞ്ഞതോടെ മൊഴിമാറ്റി ഗുരുഗ്രാമിലെ 21കാരി
ഗുരുഗ്രാം: ഐസിയുവിൽ അബോധാവസ്ഥയിൽ കിടക്കുമ്പോൾ ബലാത്സംഗത്തിനിരയായി എന്ന ഗുരുഗ്രാമിലെ യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്. താൻ ബലാത്സംഗത്തിനിരയായോ എന്ന് ഉറപ്പില്ലെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒക്ടോബർ 21നാണ് ടിബി രോഗിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 24 മുതൽ 30 വരെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുകയുമായിരുന്നു യുവതി. ആംഗ്യങ്ങളും വ്യക്തമല്ലാത്ത മൊഴികളും ഉപയോഗിച്ചാണ് താൻ പീഡനത്തിനിരയായെന്ന് ചികിത്സയിൽ കഴിയവെ യുവതി അച്ഛനെ ധരിപ്പത്ച്ചു. ഇതേതുടർന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, ആരോഗ്യം വീണ്ടെടുത്തതോടെ യുവതി പൊലീസിന് നൽകിയ മൊഴിയിലാണ് താൻ പീഡനത്തിനിരയായോ എന്ന് ഉറപ്പില്ലെന്ന് വ്യക്തമാക്കിയത്.
ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് പൊലീസ് സംഘം പെൺകുട്ടിയുടെ മൊഴി എടുത്തത്. വികാസ് എന്നയാളാണ് തന്നെ ബലാത്സംഗം ചെയ്തത് വികാസ് എന്നയാളാണെന്ന് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്നും പെൺകുട്ടി പറയുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫോർടിസ് ആശുപത്രിയിലാണ് സംഭവം നടന്നത്. എന്നാൽ വികാസ് എന്ന പേര് സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകാൻ പൊലീസോ ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ല. നേരത്തേ, ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത പൊലീസ് പരാതിയിൽ കഴമ്പില്ലെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
പെൺകുട്ടി സംസാരിക്കാൻ ആരോഗ്യവതിയാണ് എന്നറിഞ്ഞ ശേഷമാണ് മൊഴിയെടുത്തത്, ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നത് പെൺകുട്ടിക്ക് തീർച്ചയില്ല, നേരത്തെ എഫ്ഐആർ ഇട്ടത് പെൺകുട്ടിയുടെ കുറിപ്പിനെ അടിസ്ഥാനമാക്കിയാണ്, ആ സമയത്ത് അവർ മൊഴി നൽകാൻ പറ്റിയ ആഗോര്യ നിലയിൽ ആല്ലായിരുന്നു - പൊലീസ് കമ്മീഷ്ണർ കെകെ റാവു പ്രതികരിച്ചു. അതേസമയം ഹരിയാന വനിത കമ്മീഷൻ ഉപാദ്ധ്യക്ഷ ആശുപത്രിയിലെത്തി പെൺകുട്ടിയെയും രക്ഷിതാക്കളെയും സന്ദർശിച്ചു.
ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്നാണ് പെൺകുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആറ് ദിവസത്തിന് ശേഷമാണ് പെൺകുട്ടിക്ക് ബോധം തിരിച്ചുകിട്ടിയത്. അപ്പോൾ യുവതി, തന്നെ ഒരാൾ ബലാത്സംഗം ചെയ്തുവെന്ന് മാതാപിതാക്കളോട് പറഞ്ഞത്. ഇയാളുടെ പേര് 'വികാസ്' എന്ന് ഒരു പേപ്പറിൽ പെൺകുട്ടി മാതാപിതാക്കൾക്ക് എഴുതി നൽകി. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റ്രർ ചെയ്തു. ഇതിനെ തുടർന്ന് ശനിയാഴ്ച സിവിൽ ആശുപത്രിയിലെ ഡോക്ടർമാർ, ലീഗൽ കൗൺസിലർ, പൊലീസുകാർ എന്നിവർ അടങ്ങുന്ന സംഘം ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പെൺകുട്ടിയുടെ മൊഴി പ്രകാരം, പെൺകുട്ടിയെ എക്സ് റേ എടുക്കുവാൻ കൊണ്ടുപോയിരുന്നു. അവിടുത്തെ നടപടി പ്രകാരം വസ്ത്രങ്ങൾ മാറ്റിയിരുന്നു. അവിടെ നിന്ന ചില ആശുപത്രി ജീവനക്കാർ ഇത് സംബന്ധിച്ച് മോശമായി സംസാരിക്കുന്നത് കേട്ടു. ചിലയിടത്ത് വേദന അനുഭവപ്പെട്ടു. എന്നാൽ ലൈംഗികമായി ഉപദ്രവിച്ചോ എന്നതിൽ തീർച്ചയില്ലെന്നാണ് പറയുന്നത്. അന്വേഷണ സംഘം ആശുപത്രിയിലെ രണ്ട് ഫ്ലോറുകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്