- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാമ്പലത്ത് ഒരു സ്മൃതി കുടീരവിവാദം! അന്തരിച്ച ജനതാദൾ എസ് ദേശീയ നേതാവ് അഡ്വ. നിസാർ അഹമ്മദിന്റെ സ്മാരകം ഖബറിസ്ഥാനിൽ സ്ഥാപിക്കാതെ കടപ്പുറത്തുയരുന്നു; പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടവർ ഇടത്താവളത്തിന് വേണ്ടി സ്മൃതികൂടീരം പണിയുന്നുവെന്ന് ജില്ലാ പ്രസിഡന്റ്; മന്ത്രി മാത്യു ടി തോമസ് സ്മൃതി കുടീരം അനാച്ഛാദനം ചെയ്യുമെന്നും പ്രചരണം
കണ്ണൂർ: പയ്യാമ്പലത്ത് ഒരു സ്മൃതി കുടീരവിവാദമുയരുന്നു. ജനതാദൾ എസ്. ദേശീയ നേതാവായിരുന്ന അഡ്വ. നിസാർ അഹമ്മദിന്റെ സ്മാരകമാണ് പയ്യാമ്പലത്ത് ഉയരുന്നത്. അഹമ്മദീയ മുസ്ലിം വിഭാഗത്തിൽപെട്ട നിസാർ അഹമ്മദിന്റെ മൃതദേഹം ഖബറടക്കിയത് മതാചാര പ്രകാരം താണയിലെ അഹമ്മദീയ മുസ്ലിം ഖബറിസ്ഥാനിലാണ്. എന്നാൽ സ്മാരമുയരുന്നത് കണ്ണൂർ പയ്യാമ്പലത്ത്. സ്മൃതികുടീരത്തിന്റെ അനാച്ഛാദനം ഈ മാസം 3 ാം തീയ്യതി ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മന്ത്രി മാത്യു. ടി. തോമസ് അനാച്ഛാദനം നിർവ്വഹിക്കുമെന്നാണ് പ്രചാരണം. എന്നാൽ ജനതാദൾ എസിന് സ്മാരക നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ചിലർ ഇടത്താവളത്തിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ജില്ലാ പ്രസിഡണ്ട് പി.പി. ദിവാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സുഹൃത് സംഘം എന്ന പേരിലാണ് പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് വേണ്ടി ചിലർ പ്രവർത്തിക്കുന്നത്. അഹമ്മദീയ മുസ്ലിം വിഭാഗത്തിൽപെട്ട ഒരു നേതാവിന്റെ സ്മാരകം പയ്യാമ്പലത്ത് ഉയരുന്നത് ഹിന്ദുമുന്നണിയിലെ ചിലർ എത
കണ്ണൂർ: പയ്യാമ്പലത്ത് ഒരു സ്മൃതി കുടീരവിവാദമുയരുന്നു. ജനതാദൾ എസ്. ദേശീയ നേതാവായിരുന്ന അഡ്വ. നിസാർ അഹമ്മദിന്റെ സ്മാരകമാണ് പയ്യാമ്പലത്ത് ഉയരുന്നത്. അഹമ്മദീയ മുസ്ലിം വിഭാഗത്തിൽപെട്ട നിസാർ അഹമ്മദിന്റെ മൃതദേഹം ഖബറടക്കിയത് മതാചാര പ്രകാരം താണയിലെ അഹമ്മദീയ മുസ്ലിം ഖബറിസ്ഥാനിലാണ്. എന്നാൽ സ്മാരമുയരുന്നത് കണ്ണൂർ പയ്യാമ്പലത്ത്. സ്മൃതികുടീരത്തിന്റെ അനാച്ഛാദനം ഈ മാസം 3 ാം തീയ്യതി ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മന്ത്രി മാത്യു. ടി. തോമസ് അനാച്ഛാദനം നിർവ്വഹിക്കുമെന്നാണ് പ്രചാരണം. എന്നാൽ ജനതാദൾ എസിന് സ്മാരക നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ചിലർ ഇടത്താവളത്തിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ജില്ലാ പ്രസിഡണ്ട് പി.പി. ദിവാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
സുഹൃത് സംഘം എന്ന പേരിലാണ് പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് വേണ്ടി ചിലർ പ്രവർത്തിക്കുന്നത്. അഹമ്മദീയ മുസ്ലിം വിഭാഗത്തിൽപെട്ട ഒരു നേതാവിന്റെ സ്മാരകം പയ്യാമ്പലത്ത് ഉയരുന്നത് ഹിന്ദുമുന്നണിയിലെ ചിലർ എതിർപ്പുമായി രഹസ്യമായും പരസ്യമായും രംഗത്ത് വന്നിട്ടുണ്ട്. ജനതാദൾ എസിലെ ഓദ്യോദിക വിഭാഗം അറിയാതെയാണ് ഇത്തരമൊരു സ്മാരകത്തിന്റെ പണി നടത്തുന്നത്. ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അയാളുടെ സ്മാരകം മൃതദേഹം മറവ് ചെയ്ത സ്ഥലത്താണ് വേണ്ടതെന്ന് ജനാദളിലെ ഔദ്യോദിക വിഭാഗം പറയുന്നു. പയ്യാമ്പലത്ത് രാഷ്ട്രീയ പാർട്ടി നേതാക്കളുടേയും സ്വാതന്ത്ര സമര സേനാനികളുടേയും മറ്റും സ്മാരകങ്ങൾ മാത്രമാണ് ഇതുവരെ ഉയർന്നിട്ടുള്ളത്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , എ.കെ.ജി., കെ.പി. ഗോപോലൻ, ഇ.കെ. നായനാർ, ഡോ.സുകുമാർ അഴീക്കോട്, എം. വി. രാഘവൻ എന്നിവരുടേയും യുക്തിവാദിയും കോൺഗ്രസ്സ് നേതാവുമായ പാമ്പൻ മാധവൻ, ബിജെപി. നേതാവ് കെ.ജി. മാരാർ, തുടങ്ങിയവരുടെ സ്മൃതി കുടീരം ഇവിടെ ഉയർത്തപ്പെട്ടിട്ടുണ്ട്. പ്രമുഖരായ മുസ്ലിം ക്രൈസ്തവ നേതാക്കൾ നിര്യാതരായിട്ടും അവർക്കാർക്കും പയ്യാമ്പലത്ത് സ്മാരകങ്ങൾ ഉയർന്നിട്ടില്ല. പകരം റോഡുകൾ, വായനശാലകൾ, എന്നിവയാണ് അവരുടെ സ്മരണ നിലനിർത്താനായി നിർമ്മിച്ചിട്ടുള്ളത്.
ഹിന്ദുക്കളുടേയോ അവിശ്വാസികളുടേയോ ശവകുടീരങ്ങൾ മാത്രമായിരുന്നു പയ്യാമ്പലത്ത് പണിതിട്ടുള്ളത്. ജനപ്രിയരായ മുസ്ലിം ക്രൈസ്തവ വിശ്വാസക്കാരുടെ സ്മാരകമുണ്ടാക്കണമെന്ന ആഗ്രഹം മുൻകാലങ്ങളിൽ പ്രകടിപ്പിച്ചപ്പോഴൊക്കെ മതപരമായി അവർ അനുകൂല നിലപാടെടുത്തിരുന്നില്ല. അഹമ്മദീയ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് ഇത്തരമൊരു സ്മാരകം പണിയാൻ അനുവാദമില്ല. പരേതന്റെ ഭൗതികാവശിഷ്ടം പോലുമില്ലാത്ത സ്ഥലത്ത് സ്മാരകം പണിയുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. തികഞ്ഞ സോഷ്യലിസ്റ്റും മതേതരവാദിയുമായിരുന്നു നിസാർ അഹമ്മദ്.
അതുകൊണ്ടു തന്നെ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡണ്ട് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിരുന്നു. മികച്ച പ്രാസംഗികനും വിവർത്തകനുമായിരുന്നു. പ്രധാനമന്ത്രിമാരായായിരുന്ന എസ്. ചന്ദ്രശേഖർ, ഐ.കെ. ഗുജ്റാൾ, ദേവഗൗഡ, തുടങ്ങിയവരുടെ പ്രസംഗങ്ങൾ വിവർത്തനം ചെയ്ത് ജനശ്രദ്ധ ആകർഷിച്ചിരുന്നു. നാല് തവണ കണ്ണൂർ ബാർ അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. അധികാര രാഷ്ട്രീയത്തോട് താത്പര്യം കാണിക്കാത്ത സമുന്നതായ വ്യക്തിയുടെ സ്മാരകം വിവാദത്തിലാകരുതെന്ന് അഭിപ്രായമാണ് കണ്ണൂർ ജനതക്കുള്ളത്. മതത്തിന്റേയോ വിഭാഗീയതയുടേയോ വക്താവല്ല നിസാർ അഹമ്മദ്.