- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി ഒത്തുതീർക്കണമെന്ന് പറഞ്ഞിട്ടില്ല; മന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു; മന്ത്രി വിളിച്ചത് പാർട്ടി പ്രശ്‌നം പരിഹരിക്കാനെന്ന് പി സി ചാക്കോ
തിരുവനന്തപുരം: കുണ്ടറയിലെ പീഡന പരാതി വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ ന്യായീകരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ശശീന്ദ്രൻ ഫോൺ ചെയ്തത് പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കാൻ ആണെന്നാണ് പി സി ചാക്കോയുടെ നിലപാട്. ഇക്കാര്യം ചക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി. മന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. ശശീന്ദ്രൻ ഇടപെട്ടാൽ പ്രശ്‌നം തീരുമെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. കേസ് ഒത്തുതീർക്കണമെന്ന് ശശീന്ദ്രൻ സംഭാഷണത്തിൽ പറഞ്ഞിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു.
പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ രാജിയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് പ്രതികരിച്ച ശശീന്ദ്രൻ, പാർട്ടി പ്രശ്‌നത്തിലാണ് ഇടപെട്ടതെന്ന് ആവർത്തിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിലെത്തി ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടു. പറയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിശദീകരണം മുഖ്യമന്ത്രി ശ്രദ്ധാപൂർവം കേട്ടു.
വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സഭാ സമ്മേളനത്തിന് മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നുവേന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
മറുനാടന് ഡെസ്ക്