ന്യൂഡൽഹി: യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന അക്രമങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ കൊണ്ടു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ അനുവദിക്കാനാവില്ലെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. സമാധാനപ രമായ അധികാരകൈമാറ്റം തുടരണമെന്ന് മോദി വ്യക്തമാക്കി.വാഷിങ്്ടണിൽ ട്രംപ് അനുകൂ ലികൾ അഴിച്ചുവിട്ട കലാപവും അക്രമങ്ങളും ഞെട്ടൽ ഉളവാക്കുന്നതാണെന്നും മോദി അഭിപ്രാ യപ്പെട്ടു.

യുഎസിനെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ടാണ് യുഎസ് കാപ്പിറ്റോൾ കെട്ടിടത്തിൽ അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികൾ തേർവാഴ്ച നടത്തിയത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കു ന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.

അക്രമത്തിനിടെ കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ ഒരു സ്ത്രി വെടിയേറ്റു മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. കാപ്പിറ്റോൾ മന്ദിരത്തിനു സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. പാർല മെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവങ്ങൾ. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാർ കടന്ന തോടെ ഇരുസഭകളും അടിയന്തരമായി നിർത്തിവച്ചു. യുഎസ് കോൺഗ്രസ് അംഗങ്ങളെ ഒഴി പ്പിച്ചു. യുഎസ് ചരിത്രത്തിൽ ആദ്യമാണ് പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുര ക്ഷാവീഴ്ച.