- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിമൂന്ന് യുഎസ് പട്ടാളക്കാർക്ക് ഒപ്പം അനേകരുടെ ജീവൻ പൊലിഞ്ഞപ്പോൾ മുഖം കാക്കാൻ വേണ്ടി മാത്രം ഒരു ബോംബാക്രമണം; എന്നിട്ടും വധിക്കാനായത് രണ്ട് ഭീകരരെ; ഇനിയും ബോംബ് പൊട്ടുമെന്നു പറഞ്ഞു ഭയം വെളിപ്പെടുത്തി അമേരിക്ക
കാബൂൾ: പതിമൂന്ന് യുഎസ് സൈനികർ അടക്കം നിരവധി പേർ കൊല്ലപ്പെട്ട കാബൂൾ ചാവേർ സ്‌ഫോടനത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പറയുമ്പോഴും അമേരിക്കയുടെ ആദ്യ പ്രത്യാക്രമണം വേണ്ടത്ര മൂർച്ഛയേറിയതല്ലെന്ന് വിലയിരുത്തൽ. ഐ എസ് കേന്ദ്രത്തിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെ രണ്ടു ഭീകകരെ വധിക്കാൻ മാത്രമാണ് കഴിഞ്ഞത്. ഭീകരാക്രമണത്തിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടി എന്ന രീതിയിലാണ് ഡ്രോൺ ആക്രമണത്തെ വിലയിരുത്തുന്നത്. അതേ സമയം കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ആശങ്ക പരത്തിയിട്ടുണ്ട്.
അതേസമയം ഡ്രോൺ ആക്രമണത്തെ പ്രതിരോധിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ഭീകരാക്രമണത്തിന്റെ ആസൂത്രകരെ വധിക്കാൻ കഴിഞ്ഞുവെന്നാണ് പെന്റഗൺ അവകാശപ്പെട്ടത്. ഐഎസ് ആക്രമണത്തിനുള്ള പ്രതികാരം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം പൂർത്തിയാകുന്നത് വരെ കരുതലോടെ തുടരുക എന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നത്.
കാബൂളിലെ ചാവേർ ആക്രമണത്തിനെതിരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആസൂത്രകരയാ രണ്ട് ഐസിസ്-ഭീകരർ കൊല്ലപ്പെട്ടതായാണ് വെളിപ്പെടുത്തൽ. ഒരാൾക്ക് പരിക്കേറ്റതായും പെന്റഗൺ നേരത്തെ സ്ഥിരീകരിച്ചിരുന്നു, നേരത്തെ ഒരു കൊലപാതകം മാത്രമാണ് സ്ഥിരീകരിച്ചത്.അതേ സമയം യുഎസ് ഡ്രോൺ ആക്രമണത്തെ അപലപിച്ച് താലിബാൻ രംഗത്തെത്തി. 'അഫ്ഗാൻ പ്രദേശത്ത് വ്യക്തമായ ആക്രമണം' എന്നാണ് ഒരു വക്താവ് ആരോപിച്ചത്.
ഡ്രോൺ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്കേറ്റതായി മുജാഹിദ് അവകാശപ്പെട്ടു. വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് അമേരിക്കക്കാർ ഞങ്ങളെ അറിയിക്കണമായിരുന്നു എന്നാണ് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ശനിയാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞത്
ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ കാബൂൾ ഭീകരാക്രണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ തന്നെയാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാൽ അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിവരങ്ങളില്ലെന്നാണ് പെന്റഗൺ പ്രതികരിച്ചത്. വിമാനത്താവളത്തിലെ ഭീകരാക്രമണ ഭീഷണി നേരിടാൻ മുൻകരുതൽ സ്വീകരിക്കും.
വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് വന്നതോടെ കാബൂൾ വിമാനത്താവളം വിട്ടുപോകാൻ ശേഷിക്കുന്ന യുഎസ് സൈനികർക്ക് അടക്കം മുന്നറിയിപ്പ് നൽകിയിരുന്നു. കാബൂൾ എയർപോർട്ട് സൗത്ത് (എയർപോർട്ട് സർക്കിൾ) ഗേറ്റ്, പുതിയ ആഭ്യന്തര മന്ത്രാലയം, വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള പഞ്ച്ഷിർ പെട്രോൾ സ്റ്റേഷനു സമീപമുള്ള ഗേറ്റ് എന്നിവിടങ്ങളിൽ നിന്നും യുഎസ് സൈനികർ സുരക്ഷിത സ്ഥാനത്തേക്ക് മാറുവാനാണ് അമേരിക്കൻ എംബസി നൽകിയത്.
ഐ എസ് ആക്രമണത്തിനുള്ള പ്രതികാര സമരം അവസാനിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ആണയിടുമ്പോഴും അഫ്ഗാനിൽ ശേഷിക്കുന്ന യുഎസ് സൈനികരുടെ ജീവൻ അപകടത്തിലാണെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. സമ്പൂർണ സൈനിക പിന്മാറ്റം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണ്.
അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കുന്നതിനുമുമ്പ് യുഎസ് സൈന്യം കാബൂൾ വിമാനത്താവളത്തിന്റെ അന്തിമ ഒഴിപ്പിക്കലിലേക്ക് കടന്നിരിക്കുകയാണ്.
കാബൂളിലെ ഞങ്ങളുടെ സൈനികർക്കും നിരപരാധികളായ സാധാരണക്കാർക്കുമെതിരായ ആക്രമണത്തിന് ഉത്തരവാദികളായ സംഘത്തിന്റെ പിന്നാലെ പോകാമെന്ന് ഞാൻ പറഞ്ഞു, ഞങ്ങൾക്ക് ഉണ്ട്. ഈ സമരം അവസാനമായിരുന്നില്ല. ആ ക്രൂരമായ ആക്രമണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയെയും ഞങ്ങൾ വേട്ടയാടുകയും അവർക്ക് പണം നൽകുകയും ചെയ്യും, ബിഡൻ ശനിയാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ രേഖാമൂലമുള്ള പ്രസ്താവനയിൽ പറഞ്ഞു.
ഡ്രോൺ ആക്രമണത്തിൽ രണ്ട് ഭീകരരെ വധിക്കാൻ കഴിഞ്ഞത് കാബൂളിലെ ഐ എസ് കേന്ദ്രങ്ങളിൽ ഭാവിയിൽ കൂടുതൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള തുടക്കം എന്ന രീതിയിലാണ് പെന്റഗൺ വിശേഷിപ്പിച്ചത്. 'ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവൻ പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള കഴിവും ശേഷിയും മാർഗവും ഞങ്ങൾക്കുണ്ട്, ഞങ്ങൾ സ്വയം പ്രതിരോധിക്കാൻ പോകുന്നു.' യു എസ് പ്രതിരോധ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
ഡ്രോൺ ആക്രമണത്തിന് ബൈഡൻ അംഗീകാരം നൽകി, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ഉത്തരവിട്ടതെന്നും പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് 6,800 പേരെ ഒഴിപ്പിച്ചതായും 1,400 പേരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കം പൂർത്തിയായതായും പെന്റഗൺ പറഞ്ഞു. ജൂലൈ മുതൽ, 5,400 യുഎസ് പൗരന്മാർ ഉൾപ്പെടെ 117,000 ആളുകളെ യുഎസ്, നാറ്റോ സേനകൾ ഒഴിപ്പിച്ചു, ടെയ്ലർ പറഞ്ഞു.
ന്യൂസ് ഡെസ്ക്