തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ പി.ജി. ഡോക്ടർമാർ തിങ്കളാഴ്ച മുതൽ അനിശ്ചികാല സമരം പ്രഖ്യാപിച്ചു. മെഡിക്കൽ കോളജുകളിലെ കോവിഡ് ചികിൽസ വികേന്ദ്രീകരിക്കണമെന്നും പഠന സൗകര്യം കാര്യക്ഷമമമാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. റിസ്‌ക് അലവൻസ് അനുവദിക്കണമെന്നും കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെടുന്നു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

കഴിഞ്ഞ ദിവസം 12 മണിക്കൂർ സൂചനാസമരം നടത്തിയിരുന്നു.ഇതേത്തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമോ നടപടിയോ കൈക്കൊണ്ടിട്ടില്ല. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമ്പോൾ അത് സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളേയും ബാധിക്കും. എന്നാൽ, സമരം പ്രഖ്യാപിച്ച പി.ജി. ഡോക്ടർമാരുമായി ഇനി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്.

കഴിഞ്ഞ കഴിഞ്ഞ രണ്ടു വർഷത്തോളമായി ആയി കോവിഡ് മഹാമാരിക്കെതിരെ മുന്നിൽനിന്ന് പോരാടുന്നത് കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികളാണ്. പ്രശ്‌നങ്ങൾ പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. പഠനം പോലും മാറ്റിവെച്ച് വെച്ച് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ദിനരാത്രം പണിയെടുക്കുന്ന തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് ആണ് ഇങ്ങനെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ പരിഹണിക്കാത്തിനാലാണ് പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുന്നതെന്നും പിജി ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

2015 ഹൗസ് സർജൻസി ബാച്ചിലെ കോഴ്‌സ് കഴിഞ്ഞതോടുകൂടി അത്യന്തം ഗുരുതരമായ ഒരവസ്ഥയാണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ നിലനിൽക്കുന്നത്. പിജി വിദ്യാർത്ഥികളുടെ മൂന്നാംവർഷ ബാച്ച് പരീക്ഷ എഴുതുന്നതിന്നാലും നീറ്റ് പിജി പരീക്ഷ സെപ്റ്റംബർ 11 വരെ നീണ്ടു പോയതിനാലും, അഞ്ഞൂറോളം ഡോക്ടർമാരുടെ ഒഴിവാണ് ഇപ്പോൾ കേരളത്തിലെ പ്രധാന മെഡിക്കൽ കോളേജുകളിൽ ഉള്ളത്. ഈ സാഹചര്യത്തിൽ, ഇതിൽ നമ്മുടെ ഒരാവശ്യവും ഇതുവരെ പരിഗണിക്കാത്തതിനാൽ, സമര പരിപാടികളിലേക്ക് നീങ്ങുക എന്നല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്നും ഇവർ പറയുന്നു.


കോവിഡ് മൂന്നാം തരംഗം ഉൾക്കൊള്ളാൻ മെഡിക്കൽ കോളേജ് അല്ലാത്ത മറ്റു പ്രധാന ആശുപത്രികളെ തയ്യാറാക്കുക. നാളത്തെ ഡോക്ടർമാരുടെ പരിശീലന കേന്ദ്രങ്ങളായ മെഡിക്കൽ കോളേജുകൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആയിമാത്രം മാറ്റാതിരിക്കുക. മെഡിക്കൽകോളേജിനെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാധാരണ ജനങ്ങൾക്ക് അവരുടെ ചികിത്സ, മുൻകാലങ്ങളിലെ പോലെ ഇനിയും നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവാനിടയാക്കാതിരിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ ഇവയൊക്കെയാണ്

പിജി സീറ്റുകളുടെ അനുപാതത്തിൽ സീനിയർ റസിഡൻസി സീറ്റുകൾ വർദ്ധിപ്പിക്കുക. ആവശ്യത്തിന് തസ്തികകൾ ഇല്ലാത്തതിനാൽ പരീക്ഷ പാസായ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ജോലിക്ക് കയറാനാവാത്ത അവസ്ഥയിലാണ്. ധനകാര്യവകുപ്പ് അംഗീകരിച്ച 76 സീനിയർ റസിഡൻസി സീറ്റുകൾ ഉടൻതന്നെ അതാത് കോളേജുകളിലേക്ക് മാറ്റുക.2016 അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി പോസ്റ്റിങ്ങുകൾ അവരുടെ പ്രാക്ടിക്കൽ പരീക്ഷകൾ കഴിയുന്ന മുറയ്ക്ക് അടിയന്തരമായി തുടങ്ങുക, മെഡിക്കൽ കോളേജുകളുടെ ഡോക്ടർമാരുടെ ഒഴിവ് കരാറടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിച്ച് നികത്തുക
കോവിഡ് മഹാമാരി മെഡിക്കൽ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിച്ചു എന്നും ഭാവിയിൽ അത് മെഡിക്കൽ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിൽ ഇത് എങ്ങനെ നേരിടാം എന്ന് വിശദമായി പഠിക്കാൻ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ മുന്നോട്ട് വെക്കുന്നുണ്ട്.

അകാരണമായി തടഞ്ഞു വെച്ചിരിക്കുന്ന സ്‌റ്റൈപ്പൻഡിലെ നാല് ശതമാനം വാർഷിക വർദ്ധനവ് പുനഃസ്ഥാപിക്കുക.ഇപ്പോൾ സന്നിഹിതമായിരിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു സമരത്തിലേക്ക് പോകാൻ ഒട്ടും താല്പര്യം ഇല്ലാത്ത വിദ്യാർത്ഥികളെ അധികൃതർ സമരത്തിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞ ആറു മാസമായി പല തവണ പല ഉന്നതരെയും കണ്ടു നമ്മുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചിട്ടുള്ളതാണ്, എന്നാൽ പോലും ഒരു ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ചർച്ചകളിലൂടെ പരിഹാരം കാണേണ്ട വിഷയങ്ങളെ മാനുഷിക പരിഗണന പോലും നല്കാതെ പരമാവധി ചൂഷണം ചെയ്ത് ഈ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണെന്നും പിജി ഡോക്ടർമാരുടെ സംഘടന ആരോപിക്കുന്നു