തലശേരി: മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ സഹകരണ സൊസൈറ്റിയിൽ വായ്പയ്ക്കായി എത്തിയ യുവതിയോട് അശ്‌ളീല ഭാഷയിൽ വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്ത സിപിഎം നേതാവിനെ സഹകരണ സൊസെറ്റിയിൽ നിന്നും പുറത്താക്കി.

പിണറായി ഫാർമേഴ്‌സ് വെൽഫെയെർ സൊസൈറ്റി സെക്രട്ടറിയായ നിഖിലിനെ (35)യാണ് അന്വേഷണ വിധേയമായി സഹകരണ സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടി പുറത്താക്കിയത്. യുവതിയുടെ പരാതിയിലാണ് നിഖിലിനെതിരെ നടപടിയെടുത്തത്.

അണ്ടലുർ കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് നിഖിൽ' പിണറായി ഫാർമേഴ്‌സ് വെൽഫെയർ സൊസൈറ്റി സെക്രട്ടറിയായി ജോലി ചെയ്തുവരികെ കഴിഞ്ഞയാഴ്‌ച്ച സൊ സെറ്റിയിൽ വായ്പാ വശ്യത്തിന് ഓഫിസിലെത്തിയ യുവതിയോടാണ് പിന്നീട് ഇയാൾ അശ്‌ളീല ഭാഷയിൽ വാട്‌സ്ആപ്പിൽ ചാറ്റു ചെയ്‌തെന്നാണ് പരാതി.

യുവതി സിപിഎം നേതൃത്വത്തിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി.എന്നാൽ ഇയാളെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായുള്ള അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല സംഭവം വിവാദമായതിനെ തുടർന്നാണ് പിണറായി ഫാർമേഴ്‌സ് വെൽഫെയെർ സൊ സെറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തത്.