- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തിൽ അനുശോചിച്ചു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു.
' ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടിന്റെ ആകസ്മികമായ വിയോഗത്തിൽ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. ശ്രദ്ധേയമായ വേഷങ്ങളിൽ കൂടി സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുവാൻ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ' - മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുള്ളുവെങ്കിലും അവയിലെല്ലാം തന്നെ തന്റെ പ്രതിഭയുടെ സൗന്ദര്യം പ്രസരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നമുക്കെല്ലാം വലിയ പ്രതീക്ഷ നൽകിയ കലാകാരന്റെ ആകസ്മിക വിയോഗം മലയാള സിനിമാ ലോകത്തിനും, ആസ്വാദക സമൂഹത്തിനും വലിയ നഷ്ടം തന്നെയാണെന്നു രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ