- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി കരിങ്കൊടിയുമായി ചാടി വീണ യൂത്ത് കോൺഗ്രസുകാർ; മുഖ്യമന്ത്രിയുടെ വാഹനം നിന്നപ്പോൾ പൊലീസുകാരെല്ലാം സമരക്കാരെ പിന്തിരിപ്പിക്കാൻ ചേർന്നു; ഈ സമയം മറ്റൊരു വശത്ത് നിന്ന് ഓടിയെത്തിയ പ്രതിഷേധക്കാരൻ പിണറായി ഇരുന്ന കാറിന്റെ ഗ്ലാസിനിട്ട് ഇടിച്ചത് എടാ എന്ന ആക്രോശവുമായി; കൊച്ചിയിൽ പിണറായിക്ക് പരിക്കേൽക്കാത്തത് ഭാഗ്യം കൊണ്ടു മാത്രം; ഇത് വമ്പൻ സുരക്ഷാ വീഴ്ച
കൊച്ചി: വമ്പൻ വാഹന വ്യൂഹത്തിന്റെ അകമ്പടിയിൽ പോയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് രക്ഷയില്ല. എറണാകുളം കളക്ടറേറ്റിന് അടുത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് അടുത്തേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസുകാരൻ ഓടിയെത്തി. മുഖ്യമന്ത്രിയുടെ കാറിന്റെ പിൻഗ്ലാസിൽ അടിച്ചായിരുന്നു ഈ യുവാവിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണത്തിൽ പാളീച്ചകൾ ഉണ്ടാകുന്നു എന്നതിന് തെളിവാണ് കൊച്ചിയിലെ പ്രതിഷേധം. കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിടുകയും ചെയ്തു. ഇതിനിടെയാണ് ഒരു പ്രവർത്തകൻ എല്ലാ സുരക്ഷയേയും മറികടന്ന് പിണറായിയുടെ തൊട്ടു മുമ്പിലെത്തിയത്. കിയാ വാഹനത്തിലെ ഗ്ലാസ് ചതിക്കാത്തതു കൊണ്ട് മാത്രം മുഖ്യമന്ത്രി പരിക്കേറ്റില്ലെന്നതാണ് വസ്തുത.
കളക്ടറേറ്റിന് അടുത്തെ അപ്രതീക്ഷിത പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ കാർ നിറുത്തേണ്ടി വന്നു. കാറിന് മുമ്പിൽ പ്രതിഷേധിച്ചവരെ അവിടെയുണ്ടായിരുന്ന പൊലീസുകാരെല്ലാം ചേർന്ന് തള്ളി മാറ്റി. ഇതിനിടെയാണ് മറ്റൊരു ഭാഗത്ത് നിന്ന് ഒരാൾ എടാ... എന്നാക്രോശിച്ച് മുഖ്യമന്ത്രിയുടെ കാറിന് നേരെ എത്തിയത്. ഇത് കണ്ട് ഡ്രൈവർ കാർ വലത്തോട്ട് വെട്ടിമാറ്റാൻ ശ്രമിച്ചു. എന്നാൽ കമ്യൂണിറ്റി ഹാളിന്റെ ഭാഗമായതു കൊണ്ട് അങ്ങനെ വണ്ടി എടുക്കാൻ കഴിഞ്ഞില്ല. ഈ സമയമാണ് പ്രതിഷേധക്കാരൻ പിണറായി വിജയൻ ഇരുന്ന ഭാഗത്തെ ഗ്ലാസിൽ അടിച്ചത്. സുരക്ഷാ വീഴ്ച മനസ്സിലാക്കിയ പൊലീസുകാർ ഉടൻ അവിടെ എത്തി. അയാളെ പിടിച്ചു കൊണ്ടു പോയി. പ്രതിഷേധ സ്വഭാവത്തിലാണ് ഗ്ലാസിൽ അടിച്ചതെങ്കിലും അത് പൊട്ടിരുന്നുവെങ്കിൽ ആ വശത്തുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് പരിക്കേൽക്കുമായിരുന്നു.
കണ്ണൂരിൽ പരിപാടിക്ക് എത്തിയപ്പോൾ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ മുഖത്ത് ഡിവൈഎഫ് ഐക്കാർ കല്ലെറിഞ്ഞിരുന്നു. തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സമാനമായ അനുഭവം പിണറായിക്കും കൊച്ചിയിൽ സംഭവിക്കുമായിരുന്നു. കാറിന്റെ ഗ്ലാസ് ചതിക്കാത്തതു കൊണ്ടു മാത്രം ആ സ്ഥിതി ഒഴിവാകുകയും ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.