- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളെ ശല്യം ചെയ്താൽ കർശന നടപടി; അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലർ പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തുന്നു; കുട്ടികൾ മായാലോകത്തിൽ, അടച്ചിട്ട മുറിയിൽ ഇന്റർനെറ്റ് ഉപയോഗം അനുവദിക്കരുത്; മാനസയുടെ കൊലപാതകം ഓർമ്മിപ്പിച്ച് മുൻകരുതലിന് നിർദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനി മാനസയുടെ കൊലപാതകം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമായ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞു. പെൺകുട്ടികളെ ശല്യം ചെയ്താൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തോക്കുകൾ അനധികൃതമായി എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ട്. അതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ജൂലൈ 30 നാണ് മാനസ കൊല്ലപ്പെടുന്നത്. കണ്ണൂർ സ്വദേശിയായ രഖിലാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ മാനസയെ വെടിവെച്ച് കൊന്നത്. ഇതിന് പിന്നാലെ സ്വയം വെടിവെച്ച് രഖിൽ ആത്മഹത്യ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തേക്ക് തോക്കുകൾ അനധികൃതമായി എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലർ പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തുന്നു. കുട്ടികൾ മായാലോകത്തിലാണ്. അടച്ചിട്ട മുറിയിൽ ഇന്റർനെറ്റ് ഉപയോഗം അനുവദിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിക്കുന്നതിൽ നിയമനടപടിക്ക് പരിമിതിയുണ്ട്. ദൗർബല്യം സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിർപ്പ് ഉയർന്നുവരണം. സ്ത്രീധനം തടയാൻ ഗവർണർ മുന്നോട്ടു വെച്ച നിർദ്ദേശം സ്വീകാര്യമാണ്.സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ