തലശേരി: ആത്മീതയും ഭൗതികതയും മുന്നോട്ട കൊണ്ടു പോകാൻ കഴിഞ്ഞ വ്യക്തിയാണ് തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട്. ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ സാഹോദരിത്വം നിലനിർത്തുന്നതിൽ ഏറെ പങ്കു വഹിച്ച ആളാണ് ഞറളക്കാട്ട്.

നിലവിലെ സാഹചര്യത്തിൽ പൗരോഹിത്യ ജൂബിലി ആഘോഷത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാർജോർജ് കാർഡിനൽ ആലഞ്ചേരി അധ്യക്ഷനായി. ജൂബിലി സ്മാരക എയ്ഞ്ചൽ ഡയാലിസിസ് സഹായ പദ്ധതി ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. സെന്റ് ജോസഫ്‌സ് ആശുപത്രി ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു.മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക ഭവനം താക്കോൽ ദാനം കെ. മുരളീധരൻ എംപി നിർവഹിച്ചു.

ജൂബിലി സ്മരക സൗജന്യ കണ്ണട വിതരണ പദ്ധതി ഉദ്ഘാടനം മാർജോർജ് വലിയമറ്റം നിർവഹിച്ചു. മുസ് ലിം ലീഗ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. എം.എൽ.മാരായ എ.എൻ ഷംസീർ, കെ.കെ ശൈലജ, സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, നഗരസഭ അധ്യക്ഷ ജമുനാ റാണി സംസാരിച്ചു.