- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിയമനവിവാദം; നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയും പിടിമുറുക്കുന്നു എന്ന് ആക്ഷേപം; നിയമനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ കോഴയായി കൈമറിയുന്നു; മാർത്തോമാ സഭയ്ക്ക് കീഴിലെ സ്‌കൂളിലെ അഴിമതിയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം
തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും കേരളത്തിലെ എയിഡഡ് സ്‌കൂളുകളിൽ പിടിമുറുക്കുകയാണോ? വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് കേരളത്തിലെ എയിഡഡ് സ്‌കൂളുകളെ ചുറ്റിപ്പറ്റി ഉയർന്നുകൊണ്ടിരിക്കുന്നത്. സർക്കാർ നിയന്ത്രിത സംവിധാനങ്ങൾ ഉണ്ടായിട്ടും സ്‌കൂളുകളിലെ നിയമനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുകയാണ്. സ്‌കൂൾ നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയും പിടിമുറുക്കുന്നു. ഇതിന്റെ ഒന്നാന്തരം ഉദാഹരണമാണ് നിലമ്പൂർ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്‌കൂൾ. സ്‌കൂളുമായി ബന്ധപ്പെട്ടു ഒരു നിയമന മാഫിയ തന്നെ നിലകൊള്ളുന്നു എന്നും നിയമനങ്ങളിൽ ഈ മാഫിയ കൈ കടത്തുന്നു എന്നുമാണ് ആരോപണം ഉയരുന്നത്. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ സ്‌കൂളിനെ ചുറ്റിപ്പറ്റിയും ഉയരുന്നത്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്‌കൂളിൽ സമീപകാലത്ത് നടത്തിയ രണ്ടു അദ്ധ്യാപക നിയമനങ്ങളാണ് സ്‌കൂളിനെ ചുറ്റിപ്പറ്റി നിയമനവിവാദമായി മാറുന്നത്. സ്‌കൂളിനെ ചുറ്റിപ്പറ്റിയുള്ള ഒരു കോക്കസാണ് സ്‌കൂളിലെ നിയമനങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് ആരോപണമുയ
തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും കേരളത്തിലെ എയിഡഡ് സ്‌കൂളുകളിൽ പിടിമുറുക്കുകയാണോ? വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് കേരളത്തിലെ എയിഡഡ് സ്‌കൂളുകളെ ചുറ്റിപ്പറ്റി ഉയർന്നുകൊണ്ടിരിക്കുന്നത്. സർക്കാർ നിയന്ത്രിത സംവിധാനങ്ങൾ ഉണ്ടായിട്ടും സ്‌കൂളുകളിലെ നിയമനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുകയാണ്. സ്‌കൂൾ നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയും പിടിമുറുക്കുന്നു. ഇതിന്റെ ഒന്നാന്തരം ഉദാഹരണമാണ് നിലമ്പൂർ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്‌കൂൾ.
സ്‌കൂളുമായി ബന്ധപ്പെട്ടു ഒരു നിയമന മാഫിയ തന്നെ നിലകൊള്ളുന്നു എന്നും നിയമനങ്ങളിൽ ഈ മാഫിയ കൈ കടത്തുന്നു എന്നുമാണ് ആരോപണം ഉയരുന്നത്. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ സ്‌കൂളിനെ ചുറ്റിപ്പറ്റിയും ഉയരുന്നത്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്‌കൂളിൽ സമീപകാലത്ത് നടത്തിയ രണ്ടു അദ്ധ്യാപക നിയമനങ്ങളാണ് സ്‌കൂളിനെ ചുറ്റിപ്പറ്റി നിയമനവിവാദമായി മാറുന്നത്. സ്‌കൂളിനെ ചുറ്റിപ്പറ്റിയുള്ള ഒരു കോക്കസാണ് സ്‌കൂളിലെ നിയമനങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് ആരോപണമുയരുന്നത്. സർക്കാർ നിയന്ത്രിത എയിഡഡ് സ്‌കൂളിലെ നിയമനങ്ങൾ സ്വന്തക്കാർക്കും ബന്ധുക്കാർക്കും മാത്രമായി ലക്ഷങ്ങൾ കീശയിലാക്കി തീറെഴുതുന്നു എന്നാണ് ആരോപണമുയരുന്നത്.
മാർത്തോമാ സഭയുടെ കീഴിലുള്ള സ്‌കൂളിലെ നിയമനത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇപ്പോൾ സഭയ്ക്കകത്തും അലയടിച്ചുയരാൻ തുടങ്ങിയിട്ടുണ്ട്. ഈയടുത്ത കാലത്ത് നടന്ന രണ്ടു നിയമനങ്ങൾ ആണ് പ്രതിഷേധത്തിന്റെ കുന്തമുനയായി കുടികൊള്ളുന്നത്. ഒരു ഹിന്ദി ടീച്ചർ നിയമനവും ഒരു കെമിസ്ട്രി ടീച്ചർ നിയമനവും. ഇതിൽ ആദ്യത്തെ നിയമനത്തിന് നിശ്ചിത യോഗ്യത ഇല്ലെന്നാണ് ആരോപണം ഉയരുന്നത്. ഓഗസ്റ്റ് മാസത്തിൽ ആണ് ഹിന്ദി ടീച്ചർ നിയമനം നടന്നിരിക്കുന്നത്. ഹൈ സ്‌കൂൾ തലം വരെയുള്ള നിയമനങ്ങൾക്ക് കെ ടെറ്റ് നിർബന്ധിതമായിരിക്കെ ആദ്യത്തെ നിയമനത്തിന് കെ ടെറ്റ് യോഗ്യതയില്ലെന്നു ആരോപിക്കപ്പെടുന്നു. അതുകൊണ്ട് ആദ്യ നിയമനത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അംഗീകാരം ലഭിച്ചിട്ടില്ല. രണ്ടാമത് ഒരു കെമിസ്ട്രി അദ്ധ്യാപക നിയമനമാണ്. പക്ഷെ ഈ നിയമനത്തിൽ ഇന്റർവ്യൂ കഴിഞ്ഞു ആളെ എടുത്തിട്ടും പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
സ്‌കൂളിലെ ഒരു അദ്ധ്യാപകന്റെ ഭാര്യക്ക് തന്നെയാണ് നിയമനം എന്നാണ് അറിയാൻ കഴിഞ്ഞത്, ഇന്റർവ്യൂവിൽ ഒന്നാമതെത്തിയ ആളെ ഒഴിവാക്കി അഞ്ചാമത് എത്തിയ ആൾക്കാണ് നിയമനം നൽകിയിരിക്കുന്നത് എന്നാണ് ആക്ഷേപം. പക്ഷെ ഈ നിയമനത്തിന്നെതിരെ മാർത്തോമാ സഭാ ഭദ്രാസന കൗൺസിൽ നിന്നും എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് ഇന്റർവ്യൂ കഴിഞ്ഞിട്ടും നിയമനം നൽകിയ ആളുടെ പേര് പുറത്തുവിടാത്തത്. ഒരു മാഫിയ തന്നെ സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ടു സജീവമാണ് എന്നാണ് സ്‌കൂളുമായി ബന്ധപ്പെട്ടവർ വിരൽ ചൂണ്ടുന്നത്. ഈ മാഫിയാ പ്രവർത്തനം അവസാനിപ്പിക്കാൻ വേണ്ടിയാണ് ഇപ്പോൾ സഭയ്ക്ക് അകത്തുനിന്നുള്ളവർ കച്ച മുറുകുന്നത്.
അനധികൃത-വഴിവിട്ട നിയമനങ്ങൾക്കെതിരെ സാമൂഹ്യ പ്രവർത്തകനായ വിജി കൊല്ലം ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സ്‌കൂളിലെ അഴിമതി വിവാദം സ്‌കൂളിന്റെ മതിലുകൾക്കപ്പുറത്തേക്ക് കടന്നെത്തുന്നത്. മാർത്തോമാ സഭയുടെ കീഴിലായതിനാൽ അഴിമതിയാരോപണങ്ങൾ സഭാ തലത്തിലും പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് പുതിയ കെമിസ്ട്രി നിയമനത്തിന് സഭാ അധികൃതർ അന്തിമ അനുമതി നൽകാത്തത്. നൂറു കണക്കിന് യോഗ്യതയുള്ള ആളുകൾ അദ്ധ്യാപക നിയമനത്തിനായി അലയുമ്പോഴാണ് അഴിമതിയും സ്വജനപക്ഷപാതവും മാർത്തോമാ സഭയിലെ സ്‌കൂളിൽ അരങ്ങു വാഴുന്നത്.
എയിഡഡ് സ്‌കൂൾ ആയതിനാൽ ഒഴിവുകൾ വരുമ്പോൾ അതിനു പത്രപ്പരസ്യം നൽകേണ്ടതുണ്ട്. ഇന്റർവ്യൂ ബോർഡിൽ മാനേജർ അല്ലെങ്കിൽ മാനേജരുടെ നോമിനി, സ്‌കൂൾ പ്രിൻസിപ്പൽ, സർക്കാർ പ്രതിനിധി എന്നിവരാണ് വേണ്ടത്. പക്ഷെ ചുങ്കത്തറ സ്‌കൂളിന്റെ കാര്യങ്ങൾ വരുമ്പോൾ നിയമങ്ങളും നടപടിക്രമങ്ങളും നോക്കുകുത്തിയായി മാറുകയാണ്. ഈ ആക്ഷേപം. ഇന്റർവ്യൂ ബോർഡ് അംഗം അല്ലാത്ത സ്‌കൂൾ ലോക്കൽ മാനേജർ ഇന്റർവ്യൂ ബോര്ഡിൽ കടന്നിരുന്നു കാര്യങ്ങൾക്ക് തീർപ്പാക്കുന്നത് എന്നാണ് ആക്ഷേപം. വിരമിച്ച ഈ അച്ചൻ എന്തിനാണ് സ്‌കൂൾ കാര്യങ്ങളിൽ ഇടപെടുന്നത് എന്ന ചോദ്യത്തിനും ഉത്തരമാകുന്നില്ല.
പ്രമോഷൻ കാര്യത്തിലും വിവേചനവും സ്വജന പക്ഷപാതവും വ്യാപകമാണെന്ന് ആക്ഷേപിക്കപ്പെടുന്നു. ഒരു പ്രമോഷൻ സാധ്യത അർഹതപ്പെട്ട ആളിൽ നിന്നും എടുത്ത് മാറ്റി സ്‌കൂളിലെ ഒരധ്യാപകന്റെ ഭാര്യയ്ക്ക് നൽകിയിരുന്നതായും ആക്ഷേപമുണ്ട്. ഇപ്പോൾ സഭയ്ക്കകത്തും നിന്നും നിയമന വിവാദത്തിന്നെതിരെ പ്രതിഷേധം ഉയരുകയാണ്. മാർത്തോമാ സഭാ നടപടികൾക്കെതിരെ സഭയ്ക്കുള്ളിൽ നിന്നും ഇപ്പോൾ പ്രതിഷേധം ശക്തിയാർജ്ജിക്കുന്നുണ്ട്. ഈ പ്രതിഷേധം ശക്തമാക്കി നിലനിർത്തുകയാണ് മാർത്തോമാ ഹയർ സെക്കണ്ടറി സ്‌കൂളിലെ അഴിമതികൾ.