- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമെന്റ് കയറ്റി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞിട്ട് ദിവസങ്ങൾ; പരുക്കേറ്റ ഡ്രൈവർ സമീപത്ത് കിടന്ന് മരിച്ചു; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം; ശബരിമല പാതയിലെ പ്ലാപ്പള്ളിയിൽ നടന്ന അപകടം പുറംലോകത്തെ അറിയിച്ചത് ആദിവാസികൾ
പത്തനംതിട്ട: ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വിവരം പുറംലോകമറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം. ലോറി മറിഞ്ഞ് പരുക്കു പറ്റിയ ഡ്രൈവർ ആരുമറിയാത്തിനാൽ ചികിൽസ കിട്ടാതെ മരിക്കുകയായിരുന്നുവെന്ന് കരുതുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം തോന്നിക്കും. തമിഴ്‌നാട് സ്വദേശി മാരിയപ്പ(30)നാണ് മരിച്ചത്.
മണ്ണാറക്കുളഞ്ഞി-ശബരിമല പാതയിൽ പ്ലാപ്പള്ളിക്ക് സമീപം മയിലാടുംപാറയിലെ കൊക്കയിലാണ് സിമെന്റ് കയറ്റി വന്ന ലോറിയും സമീപത്ത് മരിച്ച നിലയിൽ ഡ്രൈവറെയും കണ്ടെത്തിയത്. അപകടം നടന്നിട്ട് ദിവസങ്ങളായിരിക്കാനാണ് സാധ്യത. കൊക്കയിൽ നിന്ന് കയറാനാകാതെ പരുക്കേറ്റ ഡ്രൈവർ മരിച്ചുവെന്നാണ് കരുതുന്നത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.
തിരുനെൽവേലിയിൽ നിന്നും സിമെന്റ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ആദിവാസി വിഭാഗത്തിപ്പെട്ട ആളുകളാണ് വാഹനം അപകടത്തിൽപെട്ട വിവരം പുറം ലോകത്തെ അറിയിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയർ ഫോഴ്സും , പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
റോപ്പ് റോഡ് സൈഡിലെ മരത്തിൽ കെട്ടി ചെയിൻ സോ ഉപയോഗിച്ച് മാർഗ്ഗ തടസം സൃഷ്ടിച്ചു നിന്ന മരച്ചില്ലകൾ മുറിച്ചുമാറ്റി വാഹനത്തിനടുത്തെത്തി മൃതദേഹം സ്ട്രെച്ചറിലാക്കിയാണ് മുകളിൽ എത്തിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം വീട്ടുകാർക്ക് വിട്ടു നൽകും.
റോഡിൽ നിന്നും വളരെ താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞിരിക്കുന്നത്. ആൾതാമസം ഇല്ലാത്ത മേഖലയായതിനാലും റോഡിൽ നിന്നും കാണാൻ പറ്റാത്ത താഴ്ചയായതിനാലുമാണ് വാഹനം അപകടത്തിൽ പെട്ടത്. പമ്പയിലേക്ക് നിർമ്മാണത്തിന് ആവശ്യമായ സിമിന്റുമായി പോയാതായിരുന്നു വാഹനം. സീതത്തോട്, പത്തനംതിട്ട, കോന്നി ഫയർ&റസ്‌ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്