- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചൻകോവിലാറ്റിൽ നിന്നും വെള്ളം കയറിക്കിടന്ന പുഞ്ചയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി; പ്ലസ് ടുവിദ്യാർത്ഥി മുങ്ങി മരിച്ചു
പന്തളം: അച്ചൻകോവിലാറ്റിൽ നിന്ന് വെള്ളം കയറിയ പുഞ്ചയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തുമ്പമൺ വിജയപുരം തടത്തിൽ ടിവി ഷാജി - ഉഷ ദമ്പതികളുടെ മകൻ എസ്. നവനീത് (ഹരി-17) ആണ് മരിച്ചത്. തുമ്പമൺ നോർത്ത് ഗവ: ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള വിജയപുരം മാവരപുഞ്ചയിൽ നിറഞ്ഞു കിടന്ന വെള്ളത്തിൽ മൂന്ന് കുട്ടുകാർക്ക് ഒപ്പം കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നുമെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് വൈകിട്ട് ആറു മണിയോടെ മൃതദേഹം കരക്കെടുത്തത്. എസ്. പാർവതി ദേവി സഹോദരിയാണ്. പന്തളം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടൂർ ഗവ: ആശുപത്രി മോർച്ചറിയിൽ.
Next Story