അടൂർ: പതിനഞ്ചുകാരിയുടെ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള മദ്യപാനം മാതാവിനെയും നാട്ടുകാരെയും പൊലീസിനെയും അറിയിച്ച കാമുകൻ പോക്സോ കേസിൽ പിടിയിലായി. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനന്തു (26) ആണ് പിടിയിൽ ആയത്. പെൺകുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്രതി.

അടൂർ നെല്ലിമുകളിൽ ഉള്ള പതിനഞ്ചു കാരന്റെ വീട്ടിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെൺകുട്ടിയുടെ കൂട്ടുകാരൻ ആണ് പതിനഞ്ചുകാരൻ. ഇയാളുടെ മാതാപിതാക്കൾ ചികിത്സാർത്ഥം ആശുപത്രിയിൽ ആണ്. മൂത്ത സഹോദരനും വീട്ടിൽ ഇല്ലാത്ത സമയത്ത് ആണ് പെൺകുട്ടി ഇവിടെ എത്തുന്നത്. തുടർന്ന് പെൺകുട്ടി തന്റെ സുഹൃത്തായ ജോബിയെ (26) വിളിച്ചു.

ഇയാൾ മദ്യവും ചിക്കനും വാങ്ങി ഇവിടെ എത്തി. ഇയാൾ തന്നെ ചിക്കൻ തയാറാക്കി കുട്ടികൾക്കൊപ്പം മദ്യപാനം നടത്തി. ഈ സമയം പെൺകുട്ടിയുടെ കാമുകൻ ആയ അനന്തു കുട്ടിയുടെ അമ്മയെയും കൂട്ടി വൈകിട്ട് നാലു മണിയോടെ ഇവിടെ എത്തി. പെൺകുട്ടി മദ്യലഹരിയിൽ നിൽപ്പ് ഉറക്കാത്ത നിലയിൽ ആയിരുന്നു.

വിവരം അറിയിച്ചത് അനുസരിച്ചു പൊലീസ് വന്നു. ഇതിനോടകം ആൺകുട്ടിയുടെ മൂത്ത സഹോദരൻ വീട്ടിൽ എത്തിയിരുന്നു. എല്ലാവരെയും സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധന നടത്തി. അപ്പോഴാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. അനന്തു ആണ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടിയുടെ മൊഴി.

പല തവണ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. ഈ കൂട്ടുകാരന്റെ വീട്ടിൽ മുൻപ് അനന്തു പെൺകുട്ടിയെയും കൂട്ടി വന്നിട്ടുണ്ട്. ഇപ്പോൾ കുട്ടിയുടെ മാതാവ് അറിയിച്ചപ്പോൾ നേരെ ഇങ്ങോട്ട് പോന്നുവെന്നു അനന്തു പറയുന്നു. മദ്യം നൽകി ശീലിപ്പിച്ചത് സ്വന്തം പിതാവ് തന്നെ ആണെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു എന്നാണ് സൂചന.

പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് മദ്യം നൽകിയതിന് ജോബിയേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തി ആകാത്ത മറ്റു രണ്ടു പേരെ ജുവാനയിൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കും. 

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)