- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ; ആറിനും പത്തിനും ഇടയിലുള്ള അഞ്ചോളം വിദ്യാർത്ഥികളെ കഴിഞ്ഞ ഓഗസ്റ്റ് മുതൽ പീഡിപ്പിച്ചെന്ന് പരാതി
ഹൈദരാബാദ്: തെലങ്കാനയിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ. കോതകുഡം ഭദ്രാദിയിലെ നാൽപതുകാരനായ അദ്ധ്യാപകനാണ് അറസ്റ്റിലായത്. ആറിനും പത്തിനും ഇടയിലുള്ള അഞ്ചോളം വിദ്യാർത്ഥികളെ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇയാൾ പീഡനത്തിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടികളെ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഇവരെ സ്‌കൂളിലേക്ക് കൊണ്ടുപോയാണ് അദ്ധ്യാപകൻ പീഡിപ്പിച്ചിരുന്നത്. പീഡനത്തിന് മുൻപ് കുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ചിരുന്നു. ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്ത കുട്ടിക്ക് അസുഖമായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ കുട്ടി പീഡനത്തിന് ഇരയായെന്ന് മനസിലായി. സംഭവം പുറത്തുപറയരുതെന്ന് അദ്ധ്യാപകൻ തന്നോട് ആവശ്യപ്പെട്ടതായി കുട്ടി പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് മറ്റ് നാല് വിദ്യാർത്ഥികളും ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതെന്ന് അന്വേഷണച്ചുമതലയുള്ള പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് പറഞ്ഞു. കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കും. ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹെഡ്‌മാസ്റ്ററടക്കം രണ്ട് അദ്ധ്യാപകരാണ് ഉള്ളത്.