തളിപ്പറമ്പ് :ഓൺലൈൻ പഠനത്തിലെ സംശയം തീർക്കാനായി മദ്‌റസയിലെത്തിയ ഒമ്പതുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെതിരേ പോക്സോ കേസ്. പരിയാരം തിരുവട്ടൂരിലെ മദ്റസ അദ്ധ്യാപകൻ പന്നിയൂരിലെ റസാഖി(43)നെതിരെയാണ് പരിയാരം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അദ്ധ്യാപകനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയതായി മദ്‌റസ മാനേജ്‌മെന്റ് അറിയിച്ചു.