തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പി ക്കാൻ ശ്രമിച്ച കേസിൽ തലശ്ശേരിയിലെ വ്യവസായ പ്രമുഖന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഷറാറ ഗ്രൂപ്പ് സ്ഥാപനങ്ങ ളുടെ ഉടമ കുയ്യാലി ഷറാറാസിൽ ഷറഫുദ്ദീ ന്റെ ജാമ്യ ഹർജിയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് എ.വി.മൃദുല തള്ളിയത്.- ധർമ്മടം പൊലീസ് പരിധിയിൽ താമസക്കാരിയായ പെൺകുട്ടിക്ക് വീടും സാമ്പത്തിക സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് കേസ് -ഇക്കഴിഞ്ഞ ജൂൺ 28 ന് തിങ്കളാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്.

ഇതിനിടെ ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രുഗ്മ എസ്.രാജ് രേഖപ്പെടുത്തിയിട്ടുണ്ട്.  ഇതിനിടെ സ്വന്തം സഹോദരി പുത്രിയായ പതിനഞ്ചു വയസുകാരിയെ തലശേരിയിലെ വ്യവസായ പ്രമുഖന് കാഴ്‌ച്ച വയ്ക്കാൻ ശ്രമിച്ച കേസിൽ കുട്ടിയുടെ ഇളയമ്മയെ ധർമ്മടം സിഐ അബ്ദുൾ കരീം അറസ്റ്റു ചെയ്തു.

വെള്ളിയാഴ്‌ച്ച രാവിലെയാണ് കതിരൂരിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുകയായിരുന്ന യുവതിയെ പൊലിസ് അറസ്റ്റു ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇവരുടെ ഭർത്താവിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.കഴിഞ്ഞ മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ യുവതിയും അവരുടെ ഭർത്താവും ചേർന്ന് സ്വന്തം വീട്ടിൽ നിന്നും വിളിച്ചിറക്കി ഓട്ടോറിക്ഷയിൽ കയറ്റി തലശേരി കുയ്യാലിയിലുള്ള പ്രവാസി വ്യവസായി ഷറഫുദ്ദീന്റെ ഷറാറ ബംഗ്‌ളാവിൽ എത്തിക്കുകയായിരുന്നുവെന്നാണ് പരാതി.

എന്നാൽ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷറഫുദ്ദീനിൽ നിന്നും രക്ഷപ്പെട്ടതിനെ തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് ഇളയമ്മയുടെ ഭർത്താവിനെയും പ്രവാസി വ്യവസായി ഷറഫുദ്ദീനെയും പൊലിസ് അറസ്റ്റു ചെയ്തത്. ഇതിനിടെ കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ധർമ്മടം പൊലിസ് സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തിരുന്നു. ഷർഫുദ്ദീനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുന ൽകണമെന്ന ധർമ്മടം പൊലീസിന്റെ ഹര ജി പരിഗണിച്ചാണ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയത്.

പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ 28 തിങ്കളാഴ്ച. ഉച്ചയോടെയാണ് ധർമടം സി ഐ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷറാറ ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 25 നായിരുന്നു
കേസിനാസ്പദമായ സംഭവം. സ്വന്തം ഇളയമ്മയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഓട്ടോറിക്ഷയിൽ കയറ്റി ഷർഫുദ്ദീന്റെ അരികിലെത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം.

പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിന് ഇളയമ്മയുടെ ഭർത്താവിനെ നേരത്തെ കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജയിലിലാണുള്ളത്. ധർമ്മടം സിഐ.ടി.പി.സുമേഷ്, എസ്‌ഐ.ദിനേശൻ നടുവിൽ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.