മലപ്പുറം: മങ്കടയിൽ 12കാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. കഴിഞ്ഞമാസം 20 ന് കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശി ബിനീഷാണ് കോടതിയിലെത്തി കീഴടങ്ങിയത്. 12 വയസുകാരിയെ അമ്മയും കാമുകനും പലതവണ പീഡിപ്പിച്ചു എന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.

അമ്മയുടെ കാമുകൻ പെൺകുട്ടിയെ വാടകവീട്ടിൽവച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. 2019 ജനുവരി ഒന്നു മുതൽ 2021 ജൂൺ 30 വരെയുള്ള കാലയളവിൽ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളിൽ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബർ 19ന് കുട്ടി മലപ്പുറം വനിതാ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നൽകിയതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാന്റിലാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അമ്മയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ ഉള്ള പ്രതിയെ തേടി പൊലീസ് ഇയാളുടെ ബന്ധു വീടുകളിൽ എല്ലാം അന്വേഷണം നടത്തിയിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രതി മഞ്ചേരി പോക്സോ കോടതിയിലെത്തി കീഴടങ്ങിയത്

അമ്മയും കാമുകനും വീട്ടു തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച 12കാരി പെൺകുട്ടിയെ മലപ്പുറത്ത് ചൈൽഡ് ലൈനും പൊലീസും ചേർന്ന് ആണ് രക്ഷപെടുത്തിയത് കഴിഞ്ഞ മാസം ആണ്. തിരുവനന്തപുരം ജില്ലയിൽ നിന്നും മലപ്പുറം മങ്കടയിൽ വന്ന് വാടകക്ക് താമസിക്കുക ആയിരുന്നു യുവതിയും 12 കാരിയായ മകളും. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവർ ഇവിടെ കാമുകന് ഒപ്പം ജീവിക്കുകയായിരുന്നു

ഇവർ താമസിച്ചിരുന്ന സ്ഥലത്ത് നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല. പുറത്ത് നിന്ന് ആർക്കും വരാൻ കഴിയാത്ത വിധത്തിൽ വലിയ മതിലും വളർത്തു നായ്ക്കളും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലൈംഗിക പീഡനവും ശാരീരിക മർദ്ദനങ്ങളുമടക്കം അതിക്രൂരമായ അതിക്രമങ്ങൾ ആണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായതെന്ന് സി.ഡബ്ലിയു.സി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്‌കർ പറഞ്ഞു.