- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ വിട്ടുവരവേ എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയ പോക്‌സോ കേസ് പ്രതി റിമാൻഡിൽ
കണ്ണുർ: സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയ പോക്‌സോ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനാണ് പിടിയിലായത്. സ്‌കുൾ വിട്ടു മടങ്ങി വരും വഴി ഇടവഴിയിൽ വെച്ചു ഇയാൾ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു ബാലികയുടെ കരച്ചിൽ കേട്ടു നാട്ടുകാർ ഓടിയെത്തുമ്പോഴെക്കും ഇയാൾ രക്ഷപ്പെട്ടു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചെങ്കിലും കേസിന് തുമ്പുണ്ടായില്ല. ഇതേ തുടർന്നാണ് പ്രദേശത്തെ ഡി.സി.ടി.വി ക്യാമറകൾ പരിശോധിക്കുകയും കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു പരിസരത്തെ വീട്ടിലെ .സി.സി.ടി.വി ക്യാമറയിൽ സംഭവം നടന്ന സമയം അതുവഴി കടന്നു പോയ ആളുടെ ചിത്രം ബാലിക തിരിച്ചറിഞ്ഞതോടെ പൊലിസ് ഇയാൾക്കായി തെരച്ചിൽ തുടങ്ങുകയായിരുന്നു.ഇതിനെ തുടർന്നാണ് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി യു.വി ഇബ്രാഹിം (42) പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചെന്ന് പൊലിസ് അറിയിച്ചു. പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്