പത്തനംതിട്ട: എട്ടു വയസുകാരശന പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലിം പള്ളിയിലെ ഉസ്താദിനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞകൽ മുസ്ലിം പള്ളിയിലെ ഉസ്താദായ കലഞ്ഞൂർ ഇടത്തറ സക്കീനത്തു മൻസിലിൽ അബ്ദുൽ സമദി(40)നെയാണ് കൂടൽ എസ്എച്ച്ഓ ജി. പുഷ്പകുമാർ അറസ്റ്റ് ചെയ്തത്.

കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാനസികമായും ശാരീരികമായും തകർന്ന ബാലൻ പീഡനകഥ ഡോക്ടറോട് പറഞ്ഞു. മദ്രസയിൽ പഠിക്കാൻ ചെല്ലുമ്പോഴായിരുന്നു പീഡനം. കഴിഞ്ഞ നവംബർ മുതൽ ഇയാൾ ഒന്നിലധികം തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പോക്സോ ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.