- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡനം; നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിയും ക്ലാസ് റൂമിൽ നിന്ന് തട്ടിക്കൊണ്ടു പോകാനും ശ്രമം; യുവാവിന് പല വകുപ്പുകളിലായി 48 വർഷം ശിക്ഷ വിധിച്ച് കോടതി
പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യം പകർത്തുകയും ചെയ്ത കേസിൽ പ്രതിയായ യുവാവിന് വിവിധ വകുപ്പുകളിലായി 48 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. എല്ലാം കൂടിച്ചേർത്ത് 25 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. രണ്ടര ലക്ഷം രൂപ പിഴയും കെട്ടിവയ്ക്കണം. തിരുവല്ല ഇരുവള്ളിപ്ര തിരുമൂലപുരം തോട്ടത്തിൽ മലയിൽ, റോജിൻ ടി. രാജു (28)വിനെയാണ് പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.
പെൺകുട്ടി പ്ലസ് വണിന് പഠിക്കുകയായിരുന്നു. പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗിക ബന്ധത്തിനിരയാക്കുകയും തുടർന്ന് പെൺകുട്ടിയുടെ ഫോട്ടോ എടുത്ത ശേഷം ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്. പോക്സോ ആക്ട് നാലാം വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും വകുപ്പ് ആറ് പ്രകാരം 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും വകുപ്പ് എട്ട് പ്രകാരം മൂന്നു വർഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക കഠിന തടവും എന്നിങ്ങനെ ആകെ 48 വർഷം കഠിന തടവിനും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയായും ശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നു പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ 25 വർഷം തടവുശിക്ഷ അനുഭവിച്ച് പിഴ അടച്ചാൽ മതിയാകും.
2016 ലാണ് ചെന്നീർക്കര സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പ്രതി ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്. തുടർന്ന് പെൺകുട്ടിയ നിരന്തരമായി പിൻതുടർന്ന് ശല്യപ്പെടുത്തി. പെൺകുട്ടിയുമൊത്തുള്ള ഫോട്ടോ തരപ്പെടുത്തി പിന്നീട് അതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നു. പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിൽ എത്തിയും ശല്യപ്പെടുത്തി. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും പതിവായിരുന്നു.
പ്രതിയുടെ ഭീഷണി മൂലം സ്‌കൂളിൽ നിന്നും ബാഗും എടുത്ത് ക്ലാസ് സമയത്ത് പുറത്തേക്കു പോയ കുട്ടിയെ അദ്ധ്യാപകർ ഹെഡ്‌മിസ്ട്രസിന്റെ റൂമിൽ എത്തിച്ചു. എന്നാൽ പ്രതി ഓഫീസ് റൂമിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ വിളിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു. സ്‌കൂൾ അധികൃതർ വനിതാ ഹെൽപ് ലൈനിൽ സഹായം അഭ്യർത്ഥിക്കുകയും തുടർന്ന് പൊലീസ് എത്തി പ്രതിയെ കൂട്ടിക്കൊണ്ട് പോവുകയും ആയിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൊഴിയിൽ പ്രതിക്കെതിരെ കേസെടുത്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. പത്തനംതിട്ട ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയിരുന്ന സുരേഷ് കുമാറിന്റെ ചുമതലയിലാണ് അന്വേഷണം പൂർത്തീകരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.