- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് അപമാനിച്ചു; സിപിഎം പഞ്ചായത്തംഗത്തിന്റെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ; അപമാനം ഏൽക്കേണ്ടി വന്നത് ഡിവൈഎഫ്ഐ നേതാവിന്റെ സഹോദരിക്ക്
തിരുവല്ല: വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് അപമാനിച്ചുവെന്ന പരാതിയിൽ ഇരവിപേരൂരിലെ സിപിഎം ഗ്രാമ പഞ്ചായത്തംഗത്തിന്റെ മകൻ അറസ്റ്റിൽ. ഇരവിപേരൂർ പഞ്ചായത്ത് 17-ാം വാർഡ് മെമ്പർ കണ്ണങ്കരമോടി ജയശ്രീയുടെ മകൻ അശ്വി(18)നെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരവിപേരൂരിലെ സ്‌കൂളിലാണ് പെൺകുട്ടി പഠിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിട്ട് വീട്ടിൽ പോകാനായി ബസ് കാത്തു നിന്നിരുന്ന വിദ്യാർത്ഥിനിയെ അശ്വിൻ കടന്നു പിടിക്കുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അശ്വിൻ ബൈക്കിൽ രക്ഷപെട്ടു.
തുടർന്ന് പെൺകുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവിന്റെ സഹോദരിയാണ് പരാതിക്കാരി. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്