പത്തനംതിട്ട: നിലത്തെഴുത്തിലൂടെ അക്ഷരം പഠിക്കാൻ എത്തിയിരുന്ന പിഞ്ചു ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിന്മേൽ ആശാട്ടിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. നാലര വയസുകാരിയാണ് പീഡനത്തിന് ഇരയായത്. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വിദ്യാധര(69)നാണ് പിടിയിലായത്.

തിങ്കളാഴ്ച പകൽ 11 നും വൈകിട്ട് മൂന്നിനുമിടയിലാണ് ലൈംഗിക അതിക്രമം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊടുമൺ പൊലീസ് ചൊവ്വ വൈകിട്ട് ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം അടൂർ ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ വി എസ്. പ്രവീൺ, എസ് ഐ അനിൽകുമാർ, എ എസ് ഐ സന്തോഷ്, എസ് സി പി ഓ അൻസാർ, സി പി ഓമാരായ സൂര്യമിത്ര, അജിത് എന്നിവരാണുണ്ടായിരുന്നത്.