- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ്ടും ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന മാനസിക വിഷമം; ജാമ്യത്തിൽ ഇറങ്ങിയ പോക്സോ കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ചു
മല്ലപ്പള്ളി: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി ഈസ്റ്റ് പനവേലിക്കുന്ന് കൊച്ചുപുരക്കൽ വീട്ടിൽ പ്രകാശ് രാജി (സനു-24)) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഫെബുവരി 14ന് കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് മരണപ്പെട്ട പ്രകാശ്.
ഒരു മാസമായി ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിട്ട്. സ്വന്തം വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താമസം. ഇനിയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന വിഷമം വീട്ടിൽ എപ്പോളും പറയാറുണ്ടായിരുന്നുവെന്നും മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പ്രകാശ് ഉറങ്ങാൻ കിടന്നത്. ഇന്നലെ രാവിലെ ഏഴു മണിക്ക് അമ്മ വിളിക്കാൻ ചെന്നപ്പോൾ മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് ആൾക്കാരെത്തി തുണി അറുത്ത് കട്ടിലിൽ കിടത്തിയപ്പോഴേക്കും മരിച്ചു.