- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർട്ട് ഓഫ് ലിവിങ് യോഗാ ക്ലാസെടുക്കാൻ എത്തി കുടുംബവുമായി അടുത്തു; വീട്ടിൽ സന്ദർശനം നടത്തി അവിടെ തങ്ങിയപ്പോൾ കണ്ണുകൾ പതിച്ചത് വീട്ടിലെ പെൺകുട്ടിയിൽ; നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; കൗൺസിലിംഗിൽ എല്ലാം പെൺകുട്ടി തുറന്നു പറഞ്ഞതോടെ യോഗാധ്യാപകനെ പോക്സോ കേസ്
കണ്ണൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യോഗാചാര്യനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര ചെന്നിത്തല സ്വദേശിയും ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യനുമായ ആർട്ട് ഓഫ് ലിവിങ് സീനിയർ ടീച്ചർ രാജേന്ദ്ര പ്രസാദിനെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. മൂന്ന് വർഷമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു എന്നും അടുത്തിടെ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പരിയാരം പൊലീസ് പറഞ്ഞു.
മൂന്ന് വർഷം മുൻപാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ തുടങ്ങിയത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ; രാജേന്ദ്ര പ്രസാദി പരിയാരത്തും പഴയങ്ങാടിയിലും ആർട്ട് ഓഫ് ലിവിങ്ങിന്റെ യോഗ, മെഡിറ്റേഷൻ തുടങ്ങിയവയുടെ ക്ലാസ്സെടുക്കാൻ വരുന്നതിനിടയിൽ പെൺകുട്ടിയുടെ കുടുംബവുമായി സൗഹൃദത്തിലാവുകയും വീട്ടിൽ സന്ദർശനം നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. പ്രോഗ്രാം കഴിയുന്നത് വരെ ഇവിടെ തങ്ങുകയാണ് പതിവ്.
ഇതിനിടയിൽ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ മൊബൈലിൽ മൊബൈലിൽ പകർത്തുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. 2017,2018,2019 വർഷങ്ങളിൽ പലതവണ ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. എന്നാൽ പീഡന വിരം അടുത്തിടെയാണ് പുറത്തു വന്നത്. ഇപ്പോൾ 19 വയസ്സുള്ള പെൺകുട്ടി ആരോടും മിണ്ടാതെ വിഷാദത്തിന് അടിമപ്പെട്ടതോടെ നടത്തിയ കൗൺസിലിങ്ങിലാണ് മൂന്ന് വർഷമായി അനുഭവിച്ചിരുന്ന പീഡനം തുറന്നു പറഞ്ഞത്.
തന്റെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചിരുന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും മാതാപിതാക്കളെ അപായപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ഇത് കേട്ട് ഭയന്നു പോയ പെൺകുട്ടി ഇയാളുടെ പീഡന വിവരം പുറത്തു പറയാതിരിക്കുകയായിരുന്നു. പീഡനം തുടർന്നതോടെ മാനസികമായി തകർന്ന പെൺകുട്ടി പഠനത്തിൽ നിന്നും പിന്നോക്കം പോകുകയും ആരോടും മിണ്ടാതാകുകയുമായിരുന്നു.
പെൺകുട്ടിയിൽ പെട്ടെന്ന് വന്ന മാറ്റം മാതാപിതാക്കൾക്ക് ആശങ്കയുളവാക്കി. എന്തെങ്കിലും അസുഖമാമെന്ന് കരുതി ആശുപത്രികളിൽ കൊണ്ടു പോയെങ്കിലും ഫലമുണ്ടാില്ല. തുടർന്ന് കൗൺസിലിങ്ങ് സൈക്കോളജിസ്റ്റിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി പറഞ്ഞത്. ഇതോടെ മാതാപിതാക്കൾ പരിയാരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പരാതിയിൽ പോക്സോ ചുമത്തി അന്വേഷണം ആരംഭിച്ചതോടെ കഴിഞ്ഞ ശനിയാഴ്ചമുതൽ രാജേന്ദ്ര പ്രസാദ് ഒളിവിലാണ്. ഇയാളുടെ മൈാബൈൽ നമ്പരും സ്വിച്ച് ഓഫാണ്.
ആർട്ട് ഓഫ് ലിവിങ് ഉന്നത പഠന പരിശീലന പദ്ധതിയുടെ ചുമതല ക്കാരനാണ് രാജേന്ദ്ര പ്രസാദ്. ഇയാൾക്കെതിരെ ഉയർന്നിരിക്കുന്ന പീഡന പരാതി അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആർട്ട് ഓഫ് ലിവിങ് അംഗങ്ങൾ. കേരളത്തിലും പുറത്തുമൊക്കെയായി നിരവധി ഇടങ്ങളിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ വിവിധ ക്ലാസ്സുകൾ നയിക്കുന്നയാളാണ് രാജേന്ദ്ര പ്രസാദ്. രാജേന്ദ്ര പ്രസാദിന് ബന്ധപ്പെടാൻ മറുനാടൻ ശ്രമിച്ചെങ്കിലും ഇയാളുടെ നമ്പർ സ്വിച്ച് ഓഫാണ്. മാവേലിക്കര ചെന്നിത്തലയിലെ വീട്ടിലും ഇയാൾ ഇല്ല. അതേ സമയം പൊലീസ് ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.