മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മലപ്പുറം കുന്നുംപുറത്തെ 19കാരൻ അറസ്റ്റിൽ. കുന്നുംപുറം സ്വദേശി പട്ടേരികുന്നത്ത് അർഷിദാ(19)ണ് താനൂർ പൊലീസ് പിടിയിലായത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ കേസെടുത്ത് പെൺകുട്ടിയുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയെ മഞ്ചേരി വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പോക്സോ വകുപ്പ് പ്രകാരം പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.