പത്തനംതിട്ട: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണു ഭവനിൽ ബാബുവിന്റെ മകൻ, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആനപ്പാപ്പാൻ വിഷ്ണു(25)വിനെയാണ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. മൂന്നു മാസത്തിനിടെ പലതവണ പെൺകുട്ടിയുടെ വീടിന് സമീപം വച്ചാണ് ലൈംഗിക അതിക്രമം നടത്തിയത്.

പൊലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ രതീഷ് കുമാർ സി പി ഓ മാരായ അരുൺ, സനൽ, ഷാനവാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയുള്ള വീട്ടിൽ നിന്നും പിടികൂടിയത്. പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.