കണ്ണുർ: മെഡിക്കൽ വിദ്യാർത്ഥിനിയെ വെടിവെച്ചുകൊന്ന കേസിൽ പ്രതി രാഖിലിന്റെ പാലയാട് മേലുർ കടവിലെ വീട്ടിൽ കൂടുതൽ അന്വേഷണത്തിനായി കോതമംഗലം പൊലിസെത്തി എന്നാൽ മാനസയെ വെടിവെച്ചുകൊന്ന തോക്കിനെപ്പറ്റി ഇതുവരെ വിവരം ലഭിച്ചില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.

ധർമടം പൊലിസിന്റെ സഹായത്തോടെയാണ് പാലയാട് മേലുർ കടവിലെ വീട്ടിൽ അന്വേഷണം നടത്തിയത്. ശനിയാഴ്‌ച്ച രാവിലെ അന്വേഷണം നടത്തിയത്. കൊലപാതകത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ കണ്ണൂരിലെത്തിയ അന്വേഷണ സംഘം രാഖിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മൊഴി രേഖപ്പെടുത്തി.

രാഖിലിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നാണ് പ്രധാനമായും ചോദിച്ചറിഞ്ഞ്. രാഖിലിനെതിരെ മാനസയുടെ കുടുംബം നേരത്തേതന്നെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് മാനസയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു ഇവർ തമ്മിൽ ഇത്ര ഗുരുതര പ്രശ്‌നമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് മാനസയുടെ ബന്ധുക്കൾ പൊലിസിന് വിവരം നൽകിയിട്ടുണ്ട്.

മറ്റൊരു പ്രണയം തകർന്ന ശേഷമായിരുന്നു രാഖിൽ മാനസയെ പരിചയപ്പെട്ടതെന്ന് രാഖിലിന്റെ സഹോദരൻ രാഹുൽ മൊഴി നൽകിയിട്ടുണ്ട്. മാനസ തന്നെതള്ളിപ്പറഞ്ഞത്? രാഖിലിനെ ഏറെ വിഷമത്തിലാക്കിയിട്ടുണ്ടെന്നാണ് സഹോദരന്റെ മൊഴി. കുറേ ദിവസങ്ങളായി ആരോടും കൂടുതൽ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാൽ ബന്ധം തുടരാൻ കഴിയുമെന്നായിരുന്നു രാഖിലിന്റെ പ്രതീക്ഷയെന്നും സഹോദരൻ പറഞ്ഞു.

ഡി.വൈ.എസ്‌പി വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ തയാറായിരുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നാലു തവണ രാഖിൽ മാനസയുമായി സംസാരിച്ചിരുന്നുവെന്ന്? സുഹൃത്ത് ആദിത്യൻ പറഞ്ഞു.