- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പിന്നിൽ നിന്നും ആക്രമിച്ച് ആളൊഴിഞ്ഞ ഇടത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി; മിഞ്ചൂരിൽ യുവാവിനെ കൊന്നത് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ; 23കാരിയെ വെറുതെ വിട്ട് പൊലീസ്
ചെന്നൈ: പീഡിപ്പിക്കാൻ ശ്രമിച്ച നാൽപതുകാരനെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ 23കാരിയായ വീട്ടമ്മയെ വെറുതേ വിട്ട് തമിഴ്‌നാട് പൊലീസ്. തിരുവള്ളൂർ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടുന്നതിന് ഇടയിൽ യുവതി അക്രമിയെ തള്ളിമാറ്റി. പാറയിൽ തല ഇടിച്ചുവീണ ഇയാൾ അപ്പോൾ തന്നെ മരിക്കുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് പൊലീസ് നിഗമനം.
സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാൽ ഐപിസി 100-ാം വകുപ്പു പ്രകാരം സ്റ്റേഷൻ ജാമ്യത്തിൽ യുവതിയെ പൊലീസ് വിട്ടയച്ചു. ഭർത്താവുമൊത്ത് ചെറിയ വീട്ടിലാണ് ഇവരുടെ താമസം. പ്രദേശത്തെ ഫിഷ് ഫാമിലാണ് ജോലി. ജോലി സ്ഥലത്തുനിന്ന് മടങ്ങുമ്പോഴാണ് യുവതിയെ പിന്നിൽ നിന്നും ആക്രമിച്ച ഇയാൾ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നടന്ന പിടിവലിയിലാണ് യുവതി അയാളെ പിടിച്ചുതള്ളുന്നത്. തലയിടിച്ചുവീണ യുവാവിന്റെ ബോധം പോയി. ഇയാളെ വലിച്ച് യുവതി റോഡിലെത്തിച്ചു. ശേഷം ഭർത്താവിനെ വിവരം അറിയിച്ചു.
ഫാമിലെ ജോലിക്കാരെല്ലാം അക്രമിയെ കാണാനെത്തി. ഇവിടെയുള്ള ഒരു കമ്പനിയിലും ജോലി ചെയ്യാത്ത വ്യക്തിയാണിതെന്ന് അവർ പറഞ്ഞു. വിവരം അറിയിച്ചത് പ്രകാരം പൊലീസ് എത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അക്രമിയെ രണ്ടുദിവസമായി മേഖലയിൽ കാണുന്നു എന്ന് ചിലർ മൊഴി നൽകി. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് കരുതുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തിരുവള്ളൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. യുവതി സ്വയരക്ഷാർഥമാണ് അങ്ങനെ ചെയ്തതെന്നും കൊലപാത ഉദ്ദേശത്തോടെ അല്ല എന്നും വിലയിരുത്തിയ പൊലീസ് സെക്ഷൻ 100 (സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം) പ്രകാരം കേസെടുത്തു. യുവതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്മോട്ടത്തിനായി മാറ്റി. കഴിഞ്ഞ ജനുവരിയിലും സമാനമായ സംഭവം ഇവിടെ നടന്നിരുന്നു.
ഭയന്നുപോയ യുവതി നേരെ വീട്ടിലേയ്ക്ക് പോയി. എന്നാൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. സാഹചര്യം വ്യക്തമായതോടെ പൊലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മരിച്ച യുവാവ് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ