- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിപ്പേരുപറഞ്ഞ് അധിക്ഷേപം: അമ്മക്കും മകൾക്കുമെതിരെ കേസ്
തലശ്ശേരി: പറമ്പിൽ ജോലിക്കെത്തിയ യുവാവിനെ ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിച്ചതായി പരാതി. എരഞ്ഞോളി കൊടക്കളം ഗുരുകൃപയിൽ ജിജുവിന്റെ പരാതിയിൽ എരഞ്ഞോളി കാരായി മുക്കിലെ ജയമ്മ, മകൾ റിൻഷ എന്നിവർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.
ജാതിപറഞ്ഞ് ചീത്തവിളിച്ച് അധിക്ഷേപിച്ചതിനാണ് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസ്. സുഹൃത്തായ നിഖിലിന്റെ കാരായിമുക്കിലുള്ള പറമ്പിൽ ടാർപോളിൻ ഷീറ്റ് കെട്ടാൻ എത്തിയപ്പോഴാണ് ജയമ്മയും മകളും അധിക്ഷേപിച്ചതത്രെ. നിഖിലുമായി ജയമ്മയുടെ കുടുംബം വൈരാഗ്യത്തിലായിരുന്നു.
Next Story