പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസിൽ കരിങ്കൊടി കെട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 29 ന് കെപിസിസി പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം പ്രവർത്തകർ ഓഫീസിൽ കരിങ്കൊടി കെട്ടിയത്.

കരിങ്കൊടിക്ക് പുറമേ പി ജെ കുര്യനും ആന്റോ ആന്റണി എംപിക്കും പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനുമെതിരെ പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. പത്തനംതിട്ടയെ ഒറ്റുകൊടുക്കാൻ എത്തിയ യൂദാസ് ആണ് ആന്റോ ആന്റണിയെന്നും, സതീഷ് സജീവ പ്രവർത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും പോസ്റ്ററിൽ ആരോപിച്ചിരുന്നു.