- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളവോട്ടിനോടും ഉമ്മന്‍ ചാണ്ടി തരംഗത്തോടും പോരാടി തോറ്റത് ഒന്നര ലക്ഷത്തിലധികം വോട്ട് നേടി; മത്സരിച്ച 11 പേരെയും ബഹുദൂരം പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിട്ടും പോലീസെടുത്ത കള്ളവോട്ട് കേസില്‍ സഹപ്രവര്‍ത്തകനെ തള്ളി പറഞ്ഞില്ല; കട്ടപ്പയെന്ന് ആക്ഷേപം ചൊരിഞ്ഞ് അബിന്‍ വര്‍ക്കിയെ വെട്ടി ഒതുക്കാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യാനി ആണ് എന്ന ന്യായം പറഞ്ഞ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ക്രിസ്ത്യാനിയാണ്.... യുഡിഎഫ് കണ്‍വീനര്‍ ഹിന്ദു ഈഴവന്‍.... പ്രതിപക്ഷ നേതാവ് ഹിന്ദു നായര്‍... മഹിളാ കോണ്‍ഗ്രസിനെ നയിക്കുന്നത് മുസ്ലീം യുവതിയും... കെ എസ് യു പ്രസിഡന്റും ക്രിസ്ത്യാനി... പിന്നെ എങ്ങനെ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കും? ഈ ചോദ്യമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിറയുന്നത്. എന്നാല്‍ മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍. പ്രതിപക്ഷ നേതാവിന്റെ അതേ സമുദായാംഗം. അപ്പോള്‍ ജാതിയും മതവും ആരും നോക്കിയില്ല. എന്നാല്‍ അബിന്റെ കാര്യം വരുമ്പോള്‍ അത് ഇത്തരത്തിലാകുന്നു. കഴിയും സമര വീര്യവും സംഘാടന മികവുമൊന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ഇത്തവണ പരിഗണിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ടാമനയെങ്കിലും യഥാര്‍ത്ഥ വിജയി അബിനാണെന്ന് അന്ന് പറഞ്ഞവരുണ്ട്. അവരും ഇപ്പോള്‍ കളം മാറുന്നു. കാരണം ഗ്രൂപ്പാണ് മുഖ്യം.
സമാനതകളില്ലാത്ത വീറും വാശിയും ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഉണ്ടായത്. ഉമ്മന്‍ചാണ്ടി തരംഗവും ആ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചു. ഷാഫി പറമ്പില്‍ തന്റെ പിന്‍ഗാമിയായി അടൂരുകാരന്‍ രാഹുല്‍ മാങ്കുട്ടത്തിലിനെ അവതരിപ്പിച്ചു. അന്നത്തെ സംഘടനാ സംവിധാനവും അങ്ങനെ മാങ്കൂട്ടത്തിലിനൊപ്പമായി. എന്നിട്ടും അബിന്‍ പോരാടി. രമേശ് ചെന്നിത്തലയുടെ മാത്രം പിന്തുണയില്‍ ഒന്നര ലക്ഷത്തിലധികം വോട്ട് നേടി. മത്സരിച്ച 11 പേരെയും ബഹുദൂരം പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിട്ടും പോലീസെടുത്ത കള്ളവോട്ട് കേസില്‍ രാഹുലിനെ തള്ളി പറഞ്ഞില്ല;. അത് രാഹുലിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഒരുകൂട്ടം കട്ടപ്പയെന്ന് വിളിച്ച് ആക്ഷേപം ചൊരിഞ്ഞ് അബിന്‍ വര്‍ക്കിയെ വെട്ടി ഒതുക്കാന്‍ ശ്രമിക്കുന്നു. അതും കിസ്ത്യാനി ആണ് എന്ന ന്യായം പറഞ്ഞെന്നതാണ് വസ്തുത.
കെഎസ്യുവിലും എന്‍എസ്യുവിലും യൂത്ത് കോണ്‍ഗ്രസിലും ഒരേ സമയം ഒരേപദവികള്‍ വഹിച്ചിട്ടുള്ള സുഹൃത്തുക്കളാണു രാഹുലും അബിനും;. ചാനല്‍ ചര്‍ച്ചകളിലൂടെ ഏറെ പരിചിതമായ മുഖങ്ങളും. ഇവര്‍ തമ്മിലായിരുന്നു കഴിഞ്ഞ തവണ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം. ഒ.ജെ.ജനീഷ്, വിഷ്ണു സുനില്‍, കെ.എ.അബിദലി, എസ്.ടി.അനീഷ്, ടി.അനുതാജ്, അരിത ബാബു, വി.പി.ദുല്‍ഖിഫില്‍, ജാസ് നളില്‍ പോത്തന്‍, എസ്.ജെ.പ്രേംരാജ്, വി.കെ.ഷിബ്‌ന, എസ്. വൈശാഖ് ദര്‍ശന്‍, വീണ എസ്.നായര്‍ എന്നീ 12 പേര്‍ കൂടി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു അന്ന് അബിന്‍. എന്‍എസ്യു ദേശീയ സെക്രട്ടറി ആയിരുന്നു. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എന്‍ജിനീയറിങ് കോളജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങിലും ലോ അക്കാദമിയില്‍നിന്ന് നിയമത്തിലും ബിരുദം നേടിയ എറണാകുളം കോലഞ്ചേരി സ്വദേശിയാണ് അബിന്‍. സോഷ്യല്‍ മീഡിയയില്‍ കരുതലോടെ ഇടപെട്ട മുഖം. പല പ്രശ്‌നങ്ങളിലും വ്യത്യസ്തമായ നിലപാട് എടുത്തപ്പോഴും പാര്‍ട്ടി അച്ചടക്കം പാലിച്ച യുവനേതാവാണ് അബിന്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ പോര് മുറുകുന്നുവെന്നതാണ് വസ്തുത. അധ്യക്ഷസ്ഥാനത്തിനായി സമ്മര്‍ദതന്ത്രവുമായി നേതാക്കള്‍ രംഗത്തുണ്ട്. നിലവിലെ ഭാരവാഹികള്‍ക്ക് പകരം പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്നാല്‍ രാജിവെക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയടക്കമുള്ള 40 ഭാരവാഹികളുടെ നിലപാട്. നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പ്രസിഡന്റ് ഏതെങ്കിലും ഘട്ടത്തില്‍ രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിന് ആ ചുമതല കൈമാറുന്നതാണ് രീതിയെന്ന് ഇവര്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്ക് പരിഗണിക്കപ്പെടേണ്ടയാള്‍ അബിന്‍ വര്‍ക്കിയാണ്. ഇത് അട്ടിമറിക്കാനാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ നീക്കം.
സമുദായ സന്തുലിതത്തിന്റെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ അനുവദിക്കരുത് എന്നും അബിന്‍ വര്‍ക്കിക്കായി വാദിക്കുന്നവര്‍ പറയുന്നത്. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ടാമത് എത്തിയ ആളാണ് അബിന്‍ വര്‍ക്കി. ഈ പരിഗണന അബിന് ലഭിക്കണം എന്നും ചെരുപ്പിനൊത്ത് പാദം മുറിക്കരുത് എന്നും നേതാക്കള്‍ കത്തില്‍ പറയുന്നു. പ്രസിഡന്റ് ഏതെങ്കിലും ഘട്ടത്തില്‍ രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിന് ആ ചുമതല കൈമാറുന്നതാണ് രീതിയെന്നാണ് ഇവര്‍ പറയുന്നത്.
അതിന് പുറമേ മറ്റുപേരുകളും അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ അത്തരം തീരുമാനങ്ങളിലേക്ക് കടന്നാല്‍ കടുത്ത നിലപാടെടുക്കുമെന്ന് അബിന്‍ വര്‍ക്കി മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ അബിന്‍ വര്‍ക്കിക്കുനേരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ അബിനാണെന്നും സ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കമാണെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ബിനു ചുള്ളിയില്‍, കെഎം അഭിജിത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിച്ചിരുന്ന പേരാണ് അഭിജിത്തിന്റേത്. ഏറ്റവും ഒടുവില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ പുനസംഘടനയില്‍ അഭിജിത്തിനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ദേശീയ പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിയായ ആളാണ് ബിനു ചുള്ളിയില്‍. കെസി വേണുഗോപാലുമായുള്ള അടുപ്പം അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ സഹായകരമാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. ഇതിനിടെയാണ് തന്റെ ആളിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന ഷാഫി പറമ്പിലിന്റെ ആവശ്യം. എല്ലാം കൊണ്ടു കലങ്ങി മറിയുകയാണ് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി ഗ്രൂപ്പില്‍ ഉള്‍പ്പെടെ അബിന്‍ വര്‍ക്കിക്കെതിരായ പോസ്റ്റുകള്‍ വരുന്നുണ്ട്. ഇതിന് പിന്നില്‍ രാഹുല്‍ അനുകൂലികള്‍ ആണെന്നാണ് വിവരം. ബിനു ചുള്ളിയിലിനെ സംസ്ഥാന അദ്ധ്യക്ഷനാക്കാനുള്ള കെസി വേണുഗോപാലിന്റെ നീക്കത്തിനും എതിര്‍പ്പുണ്ട്. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭാരവാഹികളായവരുടെ തലപ്പത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിനു ചുള്ളിയിലിനെ നിയമിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
കെഎം അഭിജിത്തിനെ നിയമിക്കാനുള്ള തീരുമാനത്തിനെയും ഇതേരീതിയിലാണ് പ്രതിരോധിക്കുന്നത്. തര്‍ക്കം ശക്തമായതോടെ ജെഎസ് അഖില്‍ അടക്കമുള്ള പേരുകളും ചില നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനിടെ ഒരു വനിതയെ സംസ്ഥാന അദ്ധ്യക്ഷയാക്കി ഇപ്പോഴുള്ള നാണക്കേട് പരിഹരിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.