- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഞ്ചലോസിനെ പിന്തുണച്ച സുധാകരന് ഇനി സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ല; വീട്ടിനടുത്ത് നടക്കുന്ന ഏര്യാ സമ്മേളനത്തില്‍ നിന്നും പൂര്‍ണ്ണമായും മുന്മന്ത്രിയെ ഒഴിവാക്കിയതിന് പിന്നില്‍ സജി ചെറിയാന്റെ കളി; മൗനാനുവാദം നല്‍കിയത് പിണറായി; ഇനി ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് പദവിയും മാറ്റും; ജി സുധാകരന് അപ്രഖ്യാപിത വിലക്ക്
അമ്പലപ്പുഴ: ജി സുധാകരന് ഇനി സിപിഎമ്മില്‍ ഇരിപ്പിടമില്ല. സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍നിന്നു മുന്‍ മന്ത്രി ജി.സുധാകരനെ പൂര്‍ണമായും ഒഴിവാക്കിയതോടെ സുധാകരനുമായി ഇനി ബന്ധങ്ങളുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് സിപിഎം. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിലും ജി.സുധാകരന് ക്ഷണമില്ല. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. 15 വര്‍ഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു ജി.സുധാകരന്‍. സിപിഎമ്മിന്റെ ആലപ്പുഴയിലെ യുവനേതാവ് ടി.ജെ.ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് കള്ളറിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന് ആരോപിച്ച് ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നു. സിപിമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചര്‍ച്ചയായിരിക്കുകയാണ്.
സമ്മേളന ദിവസങ്ങളില്‍ ജി സുധാകരന്‍ വീട്ടില്‍ തന്നെയുണ്ട്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരന്‍. തനിക്ക് പാര്‍ട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരന്‍ പ്രതികരിച്ചു. ജില്ലാ കമ്മറ്റിയില്‍ ക്ഷണിതാവായതു കൊണ്ട് തന്നെ വിളിക്കേണ്ടതാണ്. എന്നാല്‍ ഒഴിവാക്കുന്നു. അതായത് ഈ ജില്ലാ സമ്മേളനത്തോടെ ആ ക്ഷണിതാവ് പദവിയും സുധാകരന് നഷ്ടമാകും. പിന്നെ വെറും പാര്‍ട്ടി മെമ്പര്‍ മാത്രമായി തുടരും. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് നിലവില്‍ ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തനം. ജില്ലാ സെക്രട്ടറി നാസറിന് മുകളില്‍ സ്വാധീനം സജി ചെറിയാനുണ്ട്. സുധാകരന്റെ പിന്തുണയിലാണ് സജി ചെറിയാന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായത്. മന്ത്രിയാതോടെ സുധാകരനെ പൂര്‍ണ്ണമായും തള്ളി മുമ്പോട്ട് പോകുകയാണ് സജി ചെറിയാന്‍. തോമസ് ഐസകിന് പോലും ആലപ്പുഴയിലെ പാര്‍ട്ടിയില്‍ സ്വാധീനമില്ല. ഇതാണ് സുധാകരനെ സമ്മേളന വേദിയില്‍ നിന്ന് പോലും അകറ്റുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദവും ഇതിനുണ്ടെന്നാണ് സൂചന. ജി സുധാകരന് അപ്രഖ്യാപിത വിലക്ക് സിപിഎം ഏര്‍പ്പെടുത്തുന്നുവെന്ന് സാരം.
1996 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി എസ് സുജാതയുടെ തോല്‍വിയില്‍ ആയിരുന്നു ആഞ്ചലോസിന്റെ പുറത്താക്കല്‍ നടപടി. സുജാതയെ തോല്‍പ്പിക്കാന്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നുവെന്നാരോപിച്ച് ആഞ്ചലോസിനെ പുറത്താക്കുകയായിരുന്നു. തന്നെ അധ്യക്ഷനാക്കി തന്നോട് പറയാതെയാണ് അജണ്ട ചര്‍ച്ചയ്ക്ക് വെച്ചതെന്നും ചതിച്ചതാണെന്നും കെ സുധാകരന്‍ പറഞ്ഞു. സി.പി.ഐ. ജില്ലാ സെക്രട്ടറിയായിരുന്ന എ. ശിവരാജന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുമ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. ആഞ്ചലോസിന്റെയും സി.പി.ഐ. നേതാവ് മുല്ലക്കര രത്നാകരന്റെയും സാന്നിധ്യത്തിലായിരുന്നു തുറന്നുപറച്ചില്‍. സി.പി.എമ്മിന്റെ എം.എല്‍.എ.യും എം.പി.യുമായിരുന്ന ആഞ്ചലോസ് ഇപ്പോള്‍ സി.പി.ഐ. ജില്ലാ സെക്രട്ടറിയാണ്. 1998-ലാണ് സി.പി.എം. ആഞ്ചലോസിനെ പുറത്താക്കിയത്.
ആ വര്‍ഷം ലോക്്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്ന സി.എസ്. സുജാതയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആഞ്ചലോസിനെതിരായ ആരോപണം. 1991-ല്‍ ഇവിടെനിന്ന് ലോക്‌സഭാംഗമായ ആഞ്ചലോസ് '96-ല്‍ തോറ്റിരുന്നു. '98-ല്‍ സുജാതയെയാണു സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, സുജാതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ആഞ്ചലോസ് വീഴ്ച വരുത്തിയെന്നായിരുന്നു സി.പി.എമ്മിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പു ദിവസം രാവിലെ കുട്ടികളുടെ മുടി വെട്ടിക്കാനും ഉച്ചകഴിഞ്ഞ് പാര്‍ക്കിലും പോയെന്നായിരുന്നു ആരോപണം. കടലോരമേഖലയില്‍ വര്‍ഗീയവികാരം ഇളക്കിവിട്ടു, ലത്തീന്‍ കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള പ്രദേശത്തെ തിരഞ്ഞെടുപ്പു പ്രസംഗത്തില്‍ പാര്‍ട്ടിസ്ഥാനാര്‍ഥിയുടെ സാധ്യത തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചു തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണു നിരത്തിയത്. എന്നാല്‍, സി.പി.എമ്മില്‍ അന്നു രൂക്ഷമായ വി.എസ്. അച്യുതാനന്ദന്‍-സി.ഐ.ടി.യു. വിഭാഗം പോരിന്റെ ഇരയായിരുന്നു ആഞ്ചലോസെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. സി.ഐ.ടി.യു. പക്ഷത്തായിരുന്നു ആഞ്ചലോസ്. കടപ്പുറത്തു മീന്‍പെറുക്കി നടന്ന ചെറുക്കന്‍ എന്ന് ആഞ്ചലോസിനെ വി.എസ്. പാര്‍ട്ടിയോഗത്തില്‍ വിശേഷിപ്പിച്ചതു വിവാദമായി. സുധാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലം ഇതാണ്. അന്ന് ജില്ലാ സെക്രട്ടേറിയറ്റംഗവും സംസ്ഥാന കമ്മിറ്റിയംഗവുമാണ് സുധാകരന്‍. പന്തളം എം.എല്‍.എ.യായിരുന്ന വി. കേശവനായിരുന്നു ജില്ലാ സെക്രട്ടറി. സെക്രട്ടറി നിര്‍ദേശിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റംഗമാണ് ജില്ലാ കമ്മിറ്റിയോഗത്തില്‍ അധ്യക്ഷനാകുക.
പാര്‍ട്ടി വളര്‍ത്തിയ നേതാവാണ് ആഞ്ചലോസ്. പഠിക്കാനും മറ്റു ഭൗതികസാഹചര്യങ്ങളൊരുക്കാനും സഹായിച്ചു. 1987-ല്‍ കോളേജ് പഠനകാലത്തുതന്നെ സീറ്റു നല്‍കി ആലപ്പുഴ എം.എല്‍.എ.യുമാക്കി. അന്നത്തെ ഊര്‍ജ്വസ്വലനായ യുവനേതാവിനെ പുറത്താക്കിയതിലുള്ള സങ്കടമാണ് സുധാകരന്‍ പങ്കുവെച്ചത്. ചടയന്‍ ഗോവിന്ദനായിരുന്നു സംസ്ഥാന സെക്രട്ടറി. സി.പി.ഐ. ജില്ലാ സെക്രട്ടറി വരെയായെങ്കിലും പിന്നീട് ആഞ്ചലോസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. പഴയ വിഷയത്തില്‍ ഇനി പ്രതികരിക്കുന്നില്ലെന്ന് ആഞ്ചലോസ് പറഞ്ഞു.
ജി. സുധാകരന്റെ പ്രസംഗത്തില്‍നിന്ന്:
ഞങ്ങള്‍ അദ്ദേഹത്തെ (ആഞ്ചലോസിനെ) എം.പി.യും എം.എല്‍.എ.യും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമൊക്കെയാക്കിയത് എല്ലാവര്‍ക്കും അറിയാമല്ലോ. വളരെ ചെറുപ്പത്തില്‍ത്തന്നെയാണ് ആ പോസ്റ്റിലൊക്കെയാക്കിയത്. അവിടെല്ലാം മിന്നിത്തിളങ്ങുകയും ചെയ്തു. അസംബ്ലിയിലും പാര്‍ലമെന്റിലുമൊക്കെ മിന്നിത്തിളങ്ങി. എന്തോ അദ്ദേഹം കടപ്പുറത്തൂടെ നടന്നുവെന്നൊക്കെ പറഞ്ഞിട്ട് ഒരു കള്ള റിപ്പോര്‍ട്ട് കൊണ്ടുവന്നു. നമ്മളിതൊന്നും അറിയുന്നില്ല. അക്കാലത്ത് എന്നെ ഡി.സി. (ജില്ലാ കമ്മിറ്റി) യോഗത്തില്‍ അധ്യക്ഷന്യാക്കാറേയില്ല. വി. കേശവനാണു സെക്രട്ടറി. അന്നെന്നെ അധ്യക്ഷനാക്കി. എനിക്കു സംശയമൊന്നും തോന്നിയില്ല. എന്നോടു പറയാതെ ഈ അജന്‍ഡ കൊണ്ടുവന്ന് ആഞ്ചലോസിനെ പുറത്താക്കി. ആരും ഒന്നും ചര്‍ച്ച ചെയ്യുന്നില്ല.
വാര്‍ത്ത വന്നത് ജി. സുധാകരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുറത്താക്കിയെന്നാണ്. ഞാനേറ്റവും കൂടുതല്‍ സ്നേഹിക്കുകയും സ്വന്തം അനുജനെപ്പോലെ കരുതുകയും ചെയ്യുന്ന പ്രിയപ്പെട്ടയാളാണ് ആഞ്ചലോസ്. എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ഇരുട്ടടിയായിരുന്നു അത്. ചതിച്ചതാണ് എന്നെ. ചതിച്ചയാള്‍ പിന്നെ നല്ല തരത്തിലല്ല മരിച്ചതെന്നതു വേറെ കാര്യം. അതൊന്നും ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു. അതുകൊണ്ട് സി.പി.ഐ.ക്ക് നല്ലൊരു സെക്രട്ടറിയെ കിട്ടി.