- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചത് പതിസന്ധി; സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആര്‍ക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നില്ക്കുന്ന കേരളത്തെ കാണാം; കൊച്ചിയ്ക്കും കോഴിക്കോടിനും തിരുവനന്തപുരത്തിനും മെട്രോ പൊളിറ്റന്‍ പ്ലാന്‍; ബാലഗോപാലിന്റേത് വികസന ലക്ഷ്യ ബജറ്റ്; കേന്ദ്രത്തെ വിമര്‍ശിച്ച് ധനമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന പൂര്‍ണ്ണ ബജറ്റ് അവതരണം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആരംഭിച്ചത് സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്ന പ്രതീക്ഷയുമായി. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവര്‍ത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ പതിവ് ശൈലിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് തുടക്കം. എന്നാല്‍ അതിരൂക്ഷ വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെതിരെ ഉണ്ടായതുമില്ല.
ശമ്പള കുടിശികയുടെ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും. ഡി.എ കുടിശ്ശികയുടെ ലോക്കിങ് ഇന്‍ പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കുമെന്നും പ്‌റ്യാപിച്ചു. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വികസനത്തിന് സാധ്യത തുറക്കുന്ന ബജറ്റാണ് ബാലഗോപാലിന്റേത്. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍ വരും. പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലോക കേരളം കേന്ദ്രം തുടങ്ങും. അതിവേഗപാതയ്ക്കായി ശ്രമം തുടരും. വിഴിഞ്ഞം പദ്ധതിയില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ല. എങ്കിലും ചര്‍ച്ചകള്‍ തുടരും-ധനമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍ മല ദുരന്ത പുനരധിവാസത്തിന് പദ്ധതി. 1202 കോടിയാണ് ദുരിതാഘാതം. 2025-26 ബജറ്റിലും കേന്ദ്രം വയനാടിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിക്കുമെന്നാണ് കരുതുന്നത്. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിക്കുന്നു. അധിക ഫണ്ട് ആവശ്യമായി വന്നാല്‍ അതും ഉപയോഗിക്കുമെന്നും പ്രഖ്യാപനമുണ്ട്. സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം ജനങ്ങളോട് തുറന്നുപറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആര്‍ക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നില്‍ക്കുന്നുവെന്ന് വ്യക്തമാകുമെന്നും ധനമന്ത്രി പറഞ്ഞു.
വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. ഡിഎ കുടിശിക തീര്‍ക്കലാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകും. തദ്ദേശതിരഞ്ഞെടുപ്പും അടുത്തവര്‍ഷത്തെ നിയമസഭാതിരഞ്ഞെടുപ്പും കണക്കിലെടുത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റ് എന്നാണ് വിലയിരുത്തല്‍. ധനകാര്യമന്ത്രി എന്ന നിലയില്‍ കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. സംസ്ഥാന ബജറ്റിന് മുന്‍പ് തലേ ദിവസം പതിവായി നല്‍കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാതിരുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു.
ഇത്തരമൊരു സ്ഥിതി ഇനിയുണ്ടാവില്ലെന്ന് മുന്‍പ് സ്പീക്കര്‍ വാക്കുനല്‍കിയത് ഓര്‍മ്മിപ്പിച്ച പ്രതിപക്ഷ നേതാവ് ഇത് ആവര്‍ത്തിക്കരുതെന്നും പറഞ്ഞു. ഈ ആവശ്യം ന്യായമാണെന്നും ഭാവിയില്‍ ഇത്തരത്തില്‍ സര്‍വേ റിപ്പോര്‍ട്ട് മുന്‍പേ നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.