തകരില്ല കേരളം...തളരില്ല കേരളം.. തകർക്കാൻ കഴിയില്ല കേരളത്തെ; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സൂര്യോദയത്തിൽ! സൂര്യാസ്തമയത്തിൽ നിന്നും സൂര്യോദയത്തിലേക്ക് കുതിക്കുമ്പോൾ വെല്ലുവിളി കേന്ദ്രത്തിന്റെ പ്രതികാര മനോഭാവം; നേട്ടങ്ങളിൽ ഊന്നി തുടക്കം; വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ സുരോദയത്തിൽ! സൂര്യാസ്തമയ മേഖലകളും സൂര്യോദയ മേഖലകളേയും ചർച്ചയാക്കിയാണ് ബജറ്റ് തുടങ്ങിയത്. സൂര്യോസ്തമയത്തിൽ നിന്നും സൂര്യോദയത്തിലേക്ക് കേരളത്തേക്ക് നയിക്കുമെന്നും പറഞ്ഞ് തുടക്കം. പിണറായിയെ 'സൂര്യനായി' അവതരിപ്പിക്കുന്ന സമീപകാല സ്തുതികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ധനമന്ത്രിയുടെ ആമുഖം.
കേരളം വലിയ വികസന നേട്ടങ്ങളുണ്ടാക്കിയെന്നും മതനിരപേക്ഷതയുടേയും സമാധാനത്തിന്റേയും നാട് എന്നാണ് കേരളത്തെ ഉയർത്തിക്കാട്ടിയത്. സർക്കാരിന്റെ വികസന-ധന സമാഹരണത്തെ ഉയർത്തിയായിരുന്നു പ്രസംഗ തുടക്കം. ദാരിദ്ര നിർമ്മാർജ്ജനത്തിലും ആളോഹരി വരുമാനത്തിലും കേരളം മുന്നിൽ. ഈ നേട്ടം തുടരുമ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ ആശങ്ക തുടർന്നു. വികസനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഒന്നാം പിണറായി സർക്കാർ തുടങ്ങിയ മുന്നേറ്റം കേരളത്തെ മാറ്റി മറിക്കുമെന്നാണ് ബാലഗോപാലിന്റെ പ്രതീക്ഷ.
കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും തകരില്ല കേരളം തളരില്ല കേരളം തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വർഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രം സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണം.കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറി.
കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിൽ. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രതികാര മനോഭാവം കേരളത്തിന് സാമ്പത്തികമായി തിരിച്ചടിയാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിടയണം. സഹകരണ ഫെഡറലിസത്തിൽ പ്രതീക്ഷിക്കുന്ന സഹായം വേണം. ന്യായത്തിന് കാത്ത് നിൽക്കാതെ കേരളത്തിന്റെ സാധ്യത ഉപയോഗിക്കും. പൊതു സ്വകാര്യ മൂലധനം ശക്തമാക്കും. തകരില്ല കേരളം.. തളരില്ല കേരളം... തകർക്കാൻ കഴിയില്ല കേരളം... എന്ന് മറ്റുള്ളവരെ മനസ്സിലാക്കി കൊടുക്കുമെന്നും ബാലഗോപാൽ ആമുഖത്തിൽ പറഞ്ഞു.
സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും. വിഴിഞ്ഞം പോർട്ട് മെയ് മാസത്തിൽ തുറക്കും. വിദദ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാർത്ഥ്യമാക്കും. വിഴിഞ്ഞത് വൻ പ്രതീക്ഷയാണ് ഉള്ളതെന്നും ധനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ