തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനുമെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. കേരളം ഒരുമിച്ച് പറഞ്ഞു 'കടക്ക് പുറത്ത്' എന്നാണ് അബിന്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഇനി കേരളത്തിലെ നാല് മാസത്തേക്കുള്ള കാവൽ മുഖ്യമന്ത്രിമാണ് പിണറായി എന്നും അബിന്‍ കുറിച്ചു. അബിനെ പിന്തുച്ച് ഒട്ടേറെപ്പേരാണ് രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ അമിത ആത്മവിശ്വാസം വേണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വരെ ഈതേരീതിയില്‍ പ്രവര്‍ത്തനം തുടരണമെന്നാണ് പലരുടെയും അഭിപ്രായം.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം:

'കേരളം ഒരുമിച്ച് പറഞ്ഞു

"കടക്ക് പുറത്ത് "

ഇനി കേരളത്തിലെ നാല് മാസത്തേക്കുള്ള കാവൽ മുഖ്യമന്ത്രി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളില്‍ 504ലും യു.ഡി.എഫ് വിജയം നേടി. 86 മുന്‍സിപ്പാലിറ്റികളില്‍ യു.ഡി.എഫ് 54ഇടത്താണ് ഭരണം ഉറപ്പാക്കിയത് . ആറ് കോര്‍പ്പറേഷനുകളില്‍ നാലെണ്ണം യുഡിഎഫും എന്‍ഡിഎയും എല്‍ഡിഎഫും ഓരോന്നുവീതവുമാണ് നേടിയത്. 14 ജില്ലാപഞ്ചായത്തുകളില്‍ 7 എണ്ണം എല്‍.ഡി.എഫും 7 എണ്ണം യുഡിഎഫും സ്വന്തമാക്കി. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 78 എണ്ണവും എല്‍ഡിഎഫ് 63 ഉം 11 എണ്ണം ടൈയുമാണ്.