- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിർണ്ണായക ഇടപെടലിൽ കരുതലോടെ തീരുമാനം എടുക്കാൻ കേന്ദ്രസർക്കാർ; നിയമനം എല്ലാ അർത്ഥത്തിലും നിഷ്പക്ഷമാകും. പ്രതിപക്ഷ നേതാവിനും ചീഫ് ജസ്റ്റീസിനും നിർണ്ണായക റോൾ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിർണ്ണായക ഇടപെടലിൽ കരുതലോടെ തീരുമാനം എടുക്കാൻ കേന്ദ്രസർക്കാർ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും തിരഞ്ഞെടുക്കുന്നതിന് നിഷ്പക്ഷ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. ഇതോടെ കമ്മീഷൻ അംഗങ്ങളുടെ നിയമനം സുതാര്യമാകും. മറ്റ് പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷനുകളെ നിശ്ചയിക്കാൻ സ്വതന്ത്ര രീതിയാണുള്ളത്.
മനുഷ്യാവകാശ കമ്മിഷൻനെ പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ, ആഭ്യന്തര മന്ത്രി, രാജ്യസഭാ ഉപാധ്യക്ഷൻ, ഇരുസഭകളിലെയും പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് കണ്ടെത്തുന്നത്. ഇങ്ങനെ നൽകുന്ന പേരിനു രാഷ്ട്രപതി അംഗീകാരം നൽകും. സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി അധ്യക്ഷനായി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയുടെ ശുപാർശ ചെയ്യും. ഇത് അപ്പോയ്ന്റ്‌മെന്റ് കമ്മിറ്റി അംഗീകരിക്കും. ഇതേ രീതിയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനവും മാറും. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ: പ്രധാനമന്ത്രി ചെയർമാനും ലോക്‌സഭാ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയും അടങ്ങുന്ന സമിതിയുടെ ശുപാർശയിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നത്. കേന്ദ്ര വിജിലൻസ് കമ്മിഷനിൽ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശയിൽ രാഷ്ട്രപതി തീരുമാനമെടുക്കും. ഇവിടേയും കേന്ദ്ര സർക്കാർ തീരുമാനമാണ് നടപ്പാകുന്നത്.
അതുകൊണ്ടാണ് പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്നതാണ് സമിതിയെ തിരിഞ്ഞെടുപ്പ് കമ്മീഷണർമാരെ കണ്ടെത്താൻ നിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാൽ പോരെന്നും യഥാർത്ഥത്തിൽ സ്വതന്ത്രമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ സർക്കാരിനുള്ള ഏകപക്ഷീയമായ അധികാരം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയുള്ള ഹർജിയിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ നിർണ്ണായക വിധി. ഫലത്തിൽ ആരോപണം ശരിവയ്ക്കുക കൂടിയാണ് സുപ്രീംകോടതി.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ തിരഞ്ഞെടുപ്പിലും നിയമനത്തിലും സുതാര്യത ഉറപ്പുവരുത്താൻ പാർലമെന്റ് നിയമം പാസ്സാക്കണമെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട് ഈ നിയമം പാസാക്കുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ തിരഞ്ഞെടുപ്പിനായി കോടതി നിക്ഷ്പക്ഷ സമിതിക്ക് രൂപംനൽകി. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. പ്രതിപക്ഷ നേതാവ് ഇല്ലെങ്കിൽ ഏറ്റവുമധികം അംഗങ്ങളുള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാവാകും സമിതിയിലെ അംഗം. ഈ നിർദ്ദേശം തന്നെ കേന്ദ്ര സർക്കാരിന് നിയമത്തിലും ഉൾപ്പെടുത്തേണ്ടി വരും.
തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാൽ പോര, യഥാർത്ഥത്തിൽ സ്വതന്ത്രമായിരിക്കണം. ഒരു സർക്കാരും നിക്ഷ്പക്ഷമായ രീതിയിൽ കമ്മീഷണർമാരെ നിയമിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടില്ല. അതിനാലാണ് കോടതിയുടെ ഇടപെടലെന്നും ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കമ്മീഷന്റെ പ്രവർത്തനത്തിനുള്ള പണം കൈമാറുന്നതിനുള്ള സംവിധാനത്തിൽ മാറ്റംവരുത്താൻ കോടതി നിർദേശിച്ചു. ഇതിനായി പ്രത്യേക ഫണ്ട് മാറ്റിവെക്കാനും സെക്രട്ടറിയേറ്റ് രൂപീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ