- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പില്‍ കോണ്‍ഗ്രസിനും വിമത സ്ഥാനാര്‍ത്ഥി; കൊയ്യം ജനാര്‍ദ്ദനന്‍ പത്രിക പിന്‍വലിച്ചില്ല; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ വിവാദത്തിലായ തളിപ്പറമ്പില്‍ ചതുഷ്‌കോണ മത്സരത്തിന് കളമൊരുങ്ങി
തളിപ്പറമ്പില്‍ കോണ്‍ഗ്രസിനും വിമത സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: യുഡിഎഫിനെ വീണ്ടും പ്രതിസന്ധിയിലാക്കി തളിപ്പറമ്പിലും വിമതസ്ഥാനാര്‍ഥി. കെപിസിസി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന കൊയ്യം ജനാര്‍ദ്ദനന്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്രനായി നല്‍കിയ പത്രിക പിന്‍വലിച്ചില്ല. ഇതോടെ എല്‍ഡിഎഫിനായി പി.കെ ശ്യാമളയു.ഡി എഫ് സ്വതന്ത്രനായി ടി.കെ ഗോവിന്ദന്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എന്‍. ഹരിദാസും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി കൊയ്യം ജനാര്‍ദ്ദനനും ജനവിധി തേടും.
സിപി എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മത്സരം. ഇതിനിടെ നേരത്തെ വിമതനായി പത്രിക നല്‍കുമെന്ന് അറിയിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പിന്‍വാങ്ങിയിട്ടുണ്ട്. വിജില്‍ മോഹന്‍ തനിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു.
ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് പ്രാദേശിക നേതാക്കള്‍ക്കൊപ്പമെത്തിയാണ് കൊയ്യം ജനാര്‍ദ്ദനന്‍ പത്രിക നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെവികാരം മാനിക്കാതെ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിലാണ് പ്രതിഷേധമെന്നും അവരുടെ അഭ്യര്‍ഥനപ്രകാരമാണ് മത്സരിക്കുന്നതെന്നും ജനാര്‍ദനന്‍ പ്രതികരിച്ചു. സി.പി.ഐ.എമ്മില്‍ നിന്നും കാലുമാറിയെത്തിയ ടി കെ ഗോവിന്ദന്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാകണമെന്ന് കൊയ്യം ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു അംഗീകരിക്കാതെ
ടി കെ ഗോവിന്ദന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സര രംഗത്തു ഉറച്ചുനില്‍ക്കുന്നതെന്നും കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു.
കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ വി പുഷ്പജന്‍, കോണ്‍ഗ്രസ് ശ്രീകണ്പുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്‍ കെ രമേശന്‍, മണ്ഡലം വൈസ് പ്രസിഡന്റ് എം കെ രാജീവന്‍, തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയംഗം ബി പി ഹംസ, എം വി രാജീവന്‍, കെ വി മോഹനന്‍ തുടങ്ങിയവര്‍ കൊയ്യം ജനാര്‍ദ്ദനന്പിന്‍തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. കൊയ്യത്തിനോട് പത്രിക പിന്‍വലിക്കാന്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, ഡി.സി.സി അദ്ധ്യക്ഷന്‍മാര്‍ട്ടിന്‍ ജോസഫ് തുടങ്ങിയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെ അവഗണിച്ചു കൊണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്‍കിയ പത്രിക പിന്‍വലിക്കാന്‍ കൊയ്യം ജനാര്‍ദ്ദനന്‍ തയ്യാറായില്ല. ഇതോടെ തളിപറമ്പില്‍ ചതുഷ്‌കോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ ജനകീയ നേതാക്കളിലൊരാളാണ് കൊയ്യം ജനാര്‍ദ്ദനന്‍.ഏറെക്കാലമായി അയ്യപ്പ സേവാ സമിതിയുടെ ഭാരവാഹി കൂടിയാണ്. താഴെ തട്ടില്‍ പ്രവര്‍ത്തിച്ചു വന്ന ഇദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പ്രവര്‍ത്തകരും പ്രദേശിക ഭാരവാഹികളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സി.പി.എമ്മിനോട് ഇടഞ്ഞ് പുറത്ത് വന്ന ടി.കെ ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്.


