- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയില്‍ കടുത്ത പോരാട്ടമെന്ന് എക്‌സിറ്റ് പോളുകള്‍; ബിജെപി സഖ്യത്തിന് മേല്‍ക്കൈയെന്നും പ്രവചനം; 150-195 സീറ്റോടെ മഹായുതി ഭരണം നിലനിര്‍ത്തുമെന്ന് ആറുപോളുകള്; മഹാ അഗാഡി സഖ്യം കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും തൂക്കുസഭയെന്നും മൂന്നുപോള് ഫലങ്ങള്‍
മഹാരാഷ്ട്രയില്‍ കടുത്ത പോരാട്ടമെന്ന് എക്‌സിറ്റ് പോളുകള്‍
മുംബൈ: മഹാരാഷ്ട്രയില്‍ കടുത്ത പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപിക്ക് മേല്‍ക്കൈയെന്നും പ്രവചനങ്ങള്‍. ബിജെപി-സേന-എന്‍സിപി ഭരണസഖ്യം മഹാരാഷ്ട്ര നിലനിര്‍ത്തുമെന്ന് മൂന്നു എക്‌സിറ്റ് പോളുകളില്‍ രണ്ടെണ്ണം പറയുന്നു.
288 അംഗ സഭയില്‍ ബിജെപി ശിവസേന-എന്‍സിപി സഖ്യം 150-195 സീറ്റോടെ ജേതാക്കളാകുമെന്ന് മാട്രിസ്, പീപ്പിള്‍സ് പള്‍സ് പോളുകള്‍ പ്രവചിക്കുന്നു. എന്നാല്‍ പി മാര്‍ക്ക് സര്‍വേയില്‍ കടുത്ത പോരാട്ടമെന്ന് പറയുന്നെങ്കിലും മഹായുതി 147 സീറ്റോടെ കഷ്ടിച്ച് ജയിക്കുമെന്നും പ്രവചിക്കുന്നു.
ചാണക്യ എക്‌സിറ്റ് പോള്‍
മഹായുതി സഖ്യം ലീഡ് ചെയ്യും. 288 അംഗ നിയമസഭയില്‍ 150 മുതല്‍ 10 സീറ്റ് വരെ മഹായുതി സഖ്യം നേടാം. മഹാവികാസ് അഖാഡി 130 നും 138 നും ഇടയില്‍ സീറ്റ് നേടിയേക്കാം. അതായത് രണ്ട് മുന്നണികളും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ചെറുകക്ഷികലും സ്വതന്ത്രരും ആറ് മുതല്‍ 8 വരെ സീറ്റ് നേടി അന്തിമ ഫലത്തെ സ്വാധീനിച്ചേക്കാം.
പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോള്‍
മഹായുതി-175-195( ഭൂരിപക്ഷം വേണ്ടത് 145)
മഹാ വികാസ് അഗാഡി-85-115
ചെറുകക്ഷികള്‍, സ്വതന്ത്രര്‍-7-12
മാട്രിസ്
മഹായുതി- 150-170
എം വി എ-110-130
ചെറുകക്ഷികള്‍, സ്വതന്ത്രര്‍-8-10
മൂന്നുപോളുകളില്‍ തൂക്കുസഭ
പി -മാര്‍ക്ക്
മഹായുതി- 137-157
എം വി എ-126-146
പി മാര്‍ക് സര്‍വേയില്‍ എം വി എ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രവചിക്കുന്നത്. ചെറുകക്ഷികളും സ്വതന്ത്രും രണ്ടു മുതല്‍ 8 വരെ സീറ്റ് നേടുന്നതോടെ തൂക്ക് സഭ വന്നാല്‍ നിര്‍ണായക പങ്കുവഹിക്കും.
പി മാര്‍ക്കിനെ കൂടാതെ ദൈനിക് ഭാസ്‌കര്‍, ലോക് ഷാഹി മറാത്തി-രുദ്ര എന്നീ പോളുകള്‍ തൂക്കുസഭയാണ് പ്രവചിക്കുന്നത്.
ലോക് ഷാഹി മറാത്തി-രുദ്ര
മഹായുതി -128-142
എം വി എ-125-140
ദൈനിക് ഭാസ്‌കര്‍
മഹായുതി-125-140
എം വി എ-135-150