കൊച്ചി: താൻ ഒരു കടുത്ത ഇടത് പക്ഷ അനുഭാവിയാണെന്നും സി പി ഐ എം പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്നും തുറന്നുപറഞ്ഞ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അടുത്തിടെ സോഷ്യൽ മീഡിയയിൽ രേണു പങ്കുവെച്ച ചില രാഷ്ട്രീയ പോസ്റ്റുകൾക്ക് പിന്നാലെ ഉയർന്ന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അവർ.

ചെറുപ്പം മുതലേ ഇടതുപക്ഷ ചിന്താഗതികൾക്കൊപ്പമാണ് താൻ വളർന്നതെന്നും സി പി ഐ എം എന്ന പ്രസ്ഥാനത്തോടുള്ള തന്റെ ആദരവ് ഒരിക്കലും മറച്ചുവെച്ചിട്ടില്ലെന്നും രേണു വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയും അഭിമുഖങ്ങളിലൂടെയും തന്റെ നിലപാടുകൾ രേണു ആവർത്തിച്ചു.

അതേസമയം, സോഷ്യൽ മീഡിയയിൽ രാഷ്ട്രീയം പറയുന്നതിനെതിരെ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും തന്റെ വ്യക്തിപരമായ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്ന് രേണു വ്യക്തമാക്കി. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ കുറിച്ച് സംസാരിക്കാൻ ആരെയും ഭയപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.