- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെ നോക്കിക്കോ...നാലിരട്ടി സീറ്റ് വർധിപ്പിച്ച് ഞങ്ങൾ ഭരണം പിടിക്കും; കോൺഗ്രസ് ഉറപ്പായും കൂപ്പുകുത്തും..! ഏവരെയും ഞെട്ടിച്ച് തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; വൻ പ്രതീക്ഷയോടെ അരങ്ങിലെത്തി ഏഴ് സീറ്റുകളിലൊതുങ്ങി; ആ ആവേശ ഡാൻസ് വീണ്ടും ട്രോളുകളിൽ; ഗോപാൽ ജിയുടെ പ്രവചനം പാളിയത് എവിടെ?
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. ഭരണം പിടിക്കുമെന്നും സീറ്റുകൾ നാലിരട്ടിയാക്കുമെന്നുമുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്റെ പ്രവചനങ്ങൾ പാഴായി. കഴിഞ്ഞ തവണ നേടിയ ആറ് സീറ്റുകളിൽ നിന്ന് ഒരു സീറ്റിന്റെ മാത്രം വർധനവോടെ, പാർട്ടിക്ക് ഇത്തവണ ഏഴ് സീറ്റുകൾ നേടാനേ സാധിച്ചുള്ളൂ.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് വെള്ളിയാഴ്ച ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഗോപാലകൃഷ്ണൻ വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നത്. തൃശ്ശൂർ കോർപ്പറേഷനിൽ നിലവിൽ ആറ് സീറ്റുകളുണ്ടായിരുന്ന ബിജെപി നാലിരട്ടി സീറ്റുകൾ വർധിപ്പിച്ച് ഭരണം പിടിക്കുമെന്നും, മാജിക് നമ്പർ 27 മറികടക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.
23 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസ് അഞ്ചു മുതൽ പത്ത് സീറ്റുകളിലേക്ക് ഒതുങ്ങുകയോ അല്ലെങ്കിൽ വട്ടപ്പൂജ്യമാകുകയോ ചെയ്യുമെന്നും, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഗോപാലകൃഷ്ണൻ തന്റെ കുറിപ്പിൽ പരിഹസിച്ചു. തൃശ്ശൂർ കോർപ്പറേഷന്റെ നഗരമേഖലകളിൽ ബിജെപി സമ്പൂർണ ആധിപത്യം നേടുമെന്നും ഗ്രാമീണ മേഖലകളിൽ ഇടതു സഖ്യവുമായി നേരിട്ടുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കേരളത്തിലെ പൊതുവായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഗോപാലകൃഷ്ണൻ ചില പ്രവചനങ്ങൾ നടത്തിയിരുന്നു. നിലവിൽ 14 ഗ്രാമപഞ്ചായത്തുകളും 2 മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 16 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നടത്തുന്ന ബിജെപി, അഞ്ചിരട്ടി വർധിപ്പിച്ച് കുറഞ്ഞത് 75 തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 1500ൽ താഴെയായിരുന്ന ബിജെപി അംഗങ്ങളുടെ എണ്ണം മൂന്നോ നാലോ ഇരട്ടി വർധിച്ച് 4000നും 5000നും ഇടയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.




