- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യില്‍ പണമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് കൊടുത്തോ, വോട്ട് മാത്രം മോഹിക്കണ്ട! പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും! വോട്ടിന് പണം വിവാദത്തില്‍ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
വോട്ടിന് പണം വിവാദത്തില്‍ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാലക്കാട് മണ്ഡലത്തില്‍ ബിജെപി വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാടിന്റേത് ശക്തമായ ജനാധിപത്യ ബോധമുള്ള മണ്ണാണെന്നും അത് പണം നല്‍കി വാങ്ങാന്‍ ബിജെപി ശ്രമിക്കേണ്ടെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പാലക്കാട് ഒരു മതേതര മണ്ണാണ്. അവിടുത്തെ ജനങ്ങളുടെ ജനാധിപത്യ ബോധത്തെയും മൂല്യങ്ങളെയും വിലയ്‌ക്കെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. 'കയ്യില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട' എന്ന് രാഹുല്‍ കുറിച്ചു.
ബിജെപി ഒഴുക്കുന്ന ഈ പണത്തിന് മേലെ പാലക്കാട് പറക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി തന്നെ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാലക്കാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ബിജെപി പണം വിതരണം ചെയ്‌തെന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ പോര് കടുക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഈ പരസ്യ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ശ്രീമതി ശോഭ സുരേന്ദ്രനോടാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിനായി പണം ഒഴുക്കുന്നു എന്ന് കേട്ടിരുന്നു. ഇന്ന് നിങ്ങളുടെ ഒപ്പം വാഹനത്തില്‍ വന്ന നിങ്ങളുടെ വിശ്വസ്ത പോലും നിങ്ങള്‍ പോകുന്ന വീടുകളില്‍ പണം കൊടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ താങ്കളുടെ മകന്റെ പ്രായമുള്ള കുട്ടിയോട് താങ്കള്‍ പറഞ്ഞത് ''മുഖം അടിച്ച് പൊളിക്കും'' എന്ന് ആണ് ശ്രീമതി ശോഭ താങ്കള്‍ പറഞ്ഞത്.
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാന്‍ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവും. കയ്യില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട...
ഈ പണത്തിന് മേലെ പാലക്കാട് പറക്കും,
പിഷാരടി ജയിക്കും....


