- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യാന്തര സഹായങ്ങള്‍ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണു പാക്കിസ്ഥാന്‍; അവര്‍ക്ക് ആരെയും പഠിപ്പിക്കാന്‍ അവകാശമില്ല; സ്വന്തം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കണം'; ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക് നിയമമന്ത്രിക്ക് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ മറുപടിയുമായി ഇന്ത്യ
പാക് നിയമമന്ത്രിക്ക് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകശാ കൗണ്‍സിലില്‍ (ഡചഒഞഇ) പാകിസ്ഥാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന പാകിസ്ഥാന്‍ നിയമമന്ത്രി അസം നസീറിന്റെ ആരോപണത്തിനാണ് ഇന്ത്യ മറുപടി നല്‍കിയത്. സൈന്യം നല്‍കുന്ന അസത്യങ്ങള്‍ യഥാര്‍ത്ഥ്യമാണെന്ന് വരുത്തി തീര്‍ക്കാനാണ് പാക് ഭരണ നേതൃത്വം ശ്രമിക്കുന്നതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ക്ഷിതിജ് ത്യാഗി പറഞ്ഞു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പാക്കിസ്ഥാന്‍ നിയമമന്ത്രി അസം നസീര്‍ തരാറിന്റെ ആരോപണങ്ങളിലാണു മറുപടി.
രാജ്യാന്തര സഹായങ്ങള്‍ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണു പാക്കിസ്ഥാനെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ക്ഷിതിജ് ത്യാഗി കുറ്റപ്പെടുത്തി. ''പാക്കിസ്ഥാനിലെ നേതാക്കള്‍ അവരുടെ സൈനിക-ഭീകരവാദ കൂട്ടുകെട്ട് കൈമാറുന്ന നുണകള്‍ പ്രചരിപ്പിക്കുന്നതു ഖേദകരമാണ്. അസ്ഥിരതയില്‍ അഭിവൃദ്ധി പ്രാപിക്കുകയും രാജ്യാന്തര സഹായങ്ങള്‍ കൊണ്ടു അതിജീവിക്കുകയും ചെയ്യുന്ന പരാജയപ്പെട്ട രാജ്യം മനുഷ്യാവകാശ കൗണ്‍സിലിന്റെ സമയം പാഴാക്കുന്നതു നിര്‍ഭാഗ്യകരമാണ്. പാക്കിസ്ഥാനിലെ കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയാകട്ടെ ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നത്. പാക്കിസ്ഥാന്‍ പഠിക്കേണ്ട മൂല്യങ്ങളില്‍ ഒന്നാണിത്.
ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ കൈവരിച്ച സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വളര്‍ച്ച അതിന് തെളിവാണ്. പതിറ്റാണ്ടുകളായി പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങളാല്‍ മുറിവേറ്റ പ്രദേശത്ത് സാധാരണ നില കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവുകൂടിയാണ് ഈ നേട്ടങ്ങള്‍. മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ പീഡനങ്ങളും ജനാധിപത്യ മൂല്യങ്ങളുടെ വ്യവസ്ഥാപിതമായ തകര്‍ച്ചയും തീവ്രവാദികളുടെ സംരക്ഷണവും നയമായി സ്വീകരിച്ച രാജ്യമാണു പാക്കിസ്ഥാന്‍. അവര്‍ക്ക് ആരെയും പഠിപ്പിക്കാന്‍ അവകാശമില്ല. സ്വന്തം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിലാണ് പാക്കിസ്ഥാന്‍ ശ്രദ്ധിക്കേണ്ടത്.'' ത്യാഗി പറഞ്ഞു.
UNHRC-യുടെ 58-ാമത് സെഷനിലെ ഏഴാം യോഗത്തിലായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാനിലെ നേതാക്കളും പ്രതിനിധികളും അവരുടെ സൈനിക-ഭീകരര്‍ കൈമാറിയ നുണകള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. ഒഐസിയെ (Organisation of Islamic Cooperation) മുഖപത്രമായി ദുരുപയോഗം ചെയ്യുകയാണ് പാകിസ്ഥാന്‍. അസ്ഥിരതയിലൂടെ കടന്നുപോകുന്ന രാഷ്ട്രം അവാസ്തവമായ പ്രസ്താവനകള്‍ നടത്തി യുഎന്‍ കൗണ്‍സിലിന്റെ സമയം പാഴാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നതിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മൂല്യങ്ങളാണ് പാകിസ്ഥാന്‍ പഠിക്കേണ്ടതെന്നും ത്യാഗി ജനീവയില്‍ പറഞ്ഞു.
ആഭ്യന്തരപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന പാകിസ്ഥാന്‍ ഇന്ത്യാവിരുദ്ധ വാചാടോപങ്ങള്‍ക്കായി അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കല്‍, ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കല്‍ എന്നീ നയങ്ങളിലൂടെ സഞ്ചരിക്കുന്ന രാജ്യം എന്ന നിലയിലും, യുഎന്‍ അംഗീകരിച്ച തീവ്രവാദികളെ ധിക്കാരപൂര്‍വ്വം സംരക്ഷിക്കുന്ന രാജ്യം എന്ന നിലയിലും, മറ്റുള്ളവരോട് പ്രസംഗിക്കാനുള്ള യോഗ്യത പാകിസ്ഥാനില്ലെന്നും അദ്ദേഹം പറഞ്ഞു.