- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനി ഗ്രൂപ്പിന് എതിരായ നിയമനടപടി; യുഎസില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല; ഗൗതം അദാനി അടക്കം മൂന്നു ഡയറക്ടര്‍മാര്‍ക്ക് യുഎസ് അധികൃതര്‍ സമന്‍സ് അയച്ചെന്ന റിപ്പോര്‍ട്ടുകളും തള്ളി വിദേശകാര്യ മന്ത്രാലയം
അദാനി ഗ്രൂപ്പിന് എതിരായ നിയമനടപടി; യുഎസില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ അദാനിക്കും മറ്റുചിലര്‍ക്കും യുഎസ് അധികൃതര്‍ സമന്‍സ് അയച്ചെന്ന റിപ്പോര്‍ട്ടുകളും മന്ത്രാലയം തള്ളി.
' യുഎസ് നീതിന്യായ വകുപ്പും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടുന്ന നിയമ വിഷയമായാണ് ഞങ്ങള്‍ അതിനെ കണക്കാക്കുന്നത്. അത്തരം കേസുകളില്‍ നിലവിലുളള നടപടിക്രമങ്ങളും നിയമവഴികളും പിന്തുടരുമെന്നാണ് വിശ്വസിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിനെ മുന്‍കൂറായി അറിയിച്ചിട്ടില്ല', വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ വിഷയത്തില്‍ യുഎസ് സര്‍ക്കാരുമായി ഒരു സംഭാഷണവും നടത്തിയിട്ടില്ലെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, സീനിയര്‍ എക്‌സിക്യൂട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ കൈക്കൂലി കുറ്റമില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയതായി അദാനി ഗ്രൂപ്പ് വ്യക്തമാക്കി. യുഎസ് നിയമനടപടികളെ കുറിച്ചുള്ള വാര്‍ത്ത തെറ്റാണെന്ന് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഗ്രീനും വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ക്കും എതിരെ അഴിമതി, കൈക്കൂലി കുറ്റം എന്നിവ ആരോപിച്ചുളള ഇന്ത്യന്‍-വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തെറ്റായതും കരുതലില്ലാത്തതുമാണെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.