- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിച്ച സ്‌കൂളിന് നേരെ ബോംബാക്രമണം; പ്രാര്‍ഥനയ്ക്കിടെ പതിച്ചത് മൂന്ന് റോക്കറ്റുകള്‍; നൂറോളം പേര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിനുനേരെ ബോംബാക്രമണം. ദരജ് മേഖലയിലെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. യുദ്ധത്തില്‍ ഭവനരഹിതരായ പലസ്തീന്‍കാര്‍ അഭയം തേടിയ സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. യുദ്ധത്തില്‍ ഭവനരഹിതരായ പലസ്തീന്‍കാര്‍ അഭയം തേടിയ സ്‌കൂളിലായിരുന്നു ആക്രമണം. മൂന്നു റോക്കറ്റുകളാണ് സ്‌കൂളില്‍ പതിച്ചതെന്നും ആക്രമണം വലിയ തീപിടിത്തത്തിന് കാരണമായെന്നും ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് […]
ഗാസ: ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിനുനേരെ ബോംബാക്രമണം. ദരജ് മേഖലയിലെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. യുദ്ധത്തില്‍ ഭവനരഹിതരായ പലസ്തീന്‍കാര്‍ അഭയം തേടിയ സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
യുദ്ധത്തില്‍ ഭവനരഹിതരായ പലസ്തീന്‍കാര്‍ അഭയം തേടിയ സ്‌കൂളിലായിരുന്നു ആക്രമണം. മൂന്നു റോക്കറ്റുകളാണ് സ്‌കൂളില്‍ പതിച്ചതെന്നും ആക്രമണം വലിയ തീപിടിത്തത്തിന് കാരണമായെന്നും ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹമൂദ് ബസ്സല്‍ പറഞ്ഞു.
കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പ്രഭാത പ്രാര്‍ഥനയ്ക്കിടെയായിരുന്നു ആക്രമണം. അതേസമയം ഹമാസ് ഭീകരര്‍ ഒളിച്ചിരുന്ന ഹമാസ് കമാന്‍ഡ് സെന്റര്‍ ആണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. സിവിലിയന്‍മാരുടെ മരണം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നെന്നും ഇസ്രയേല്‍ പറഞ്ഞു.
അല്‍-സഹാബ ഏരിയയിലെ അല്‍-തബയിന്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 'നിസ്‌കാരം' നിര്‍വഹിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും ഇത് കൂടുതല്‍ പേരുടെ മരണത്തിന് കാരണമായതായും സിവില്‍ ഡിഫന്‍സ് ഏജന്‍സി ആരോപിച്ചു.
അതേസമയം, ഹമാസ് കമാന്‍ഡ് സെന്ററിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കി. ഹമാസ് ഭീകരരും കമാന്‍ഡര്‍മാരും ഒളിവില്‍ താമസിച്ചിരുന്ന അല്‍-തബയിന്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള സെന്ററിലാണ് അക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രസ്താവനയില്‍ പറഞ്ഞു. അക്രമണത്തിന് മുന്നോടിയായി സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാനുള്ള സാധ്യത ലഘൂകരിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നതായും സൈന്യം വാദിച്ചു.