ബംഗ്ലാദേശില്‍ മുഹമ്മദ് യുനുസ് നേതൃത്വം നല്കുന്ന ഇടക്കാല സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; യുനുസ് ജനാധിപത്യപ്രക്രിയയിലേക്ക് നയിക്കുമെന്ന് സൈനിക മേധാവി
ധാക്ക: ബംഗ്ലാദേശില്‍, നൊബേല്‍ പുരസ്കാര ജേതാന് മുഹമ്മദ് യുനുസ് നേതൃത്വം നല്കുന്ന ഇടക്കാല സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സൈനിക മേധാവി ജനറല്‍ വേക്കര്‍ ഉസ് സമനാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാത്രി 8 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഉപദേശക സമിതിയില്‍ 15 അംഗങ്ങള്‍ ഉണ്ടായിരിക്കും. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ക് ഹസീനയുടെ രാജിയെ തുടര്‍ന്ന് 84 കാരനായ യുനുസിനെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് നിയമിച്ചിരുന്നു. ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തിരുന്ന് […]
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: ബംഗ്ലാദേശില്‍, നൊബേല്‍ പുരസ്കാര ജേതാന് മുഹമ്മദ് യുനുസ് നേതൃത്വം നല്കുന്ന ഇടക്കാല സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സൈനിക മേധാവി ജനറല്‍ വേക്കര്‍ ഉസ് സമനാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാത്രി 8 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഉപദേശക സമിതിയില്‍ 15 അംഗങ്ങള്‍ ഉണ്ടായിരിക്കും.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ക് ഹസീനയുടെ രാജിയെ തുടര്‍ന്ന് 84 കാരനായ യുനുസിനെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് നിയമിച്ചിരുന്നു. ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തിരുന്ന് മുഹമ്മദ് യുനുസ് രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലേക്ക് നയിക്കുമെന്ന് ജനറല്‍ വേക്കര്‍ പറഞ്ഞു. യുനുസ് രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ ആകാംക്ഷാഭരിതനാണെന്നും അത് രാജ്യത്തിന് ഗുണം കിട്ടുമെന്നും വേക്കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
മുഹമ്മദ് യൂനുസിനെതിരായ കേസില്‍ അദ്ദേഹത്തെ ബംഗ്ലാദേശ് കോടതി കുറ്റവിമുക്തനാക്കിയെന്ന് അഭിഭാഷകന് അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ ലംഘനം ആരോപിച്ച് യൂനുസിനെ ആറുമാസം തടവിന് ശിക്ഷിച്ചിരുന്നു. അപ്പീല്‍ പരിഗണനയിലിരിക്കെ കേസില്‍ ജാമ്യം ലഭിച്ച യൂനുസ് രാജ്യം വിട്ടിരുന്നു.
ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായി നിയമിതനായ യൂനുസ് വ്യാഴാഴ്ച രാജ്യത്ത് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. ശാന്തരായിരിക്കണമെന്നും എല്ലാതരം അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനംചെയ്തു.
നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമാണ് മുഹമ്മദ് യൂനുസ്. നേരത്തെ ബംഗ്ലാദേശില്‍ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം കണക്കിലെടുത്ത്, രൂപീകരിക്കാന്‍ പോകുന്ന ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി മുഹമ്മദ് യൂനുസിനെ പ്രസിഡന്റ് നിയമിച്ചതായി പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി അറിയിച്ചത്. ബംഗ്ലാദേശില്‍ സര്‍വസമ്മതനാണ് മുഹമ്മദ് യൂനുസ്. അതിനാല്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വരുന്നത് അംഗീകരിച്ച് പ്രക്ഷോഭകാരികള്‍ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഷെയ്ക് ഹസീനയുടെ പലായനത്തിന് പിന്നാലെ ജയില്‍ മോചിതയായ ശേഷം രാജ്യത്തെ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ രംഗത്തെത്തി. ഫാസിസ്റ്റ് സര്‍ക്കാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചിത്രീകരിച്ച വീഡിയോ സന്ദേശത്തില്‍ ഖാലിദ സിയ അവകാശപ്പെട്ടു.
ഈ വിജയത്തില്‍നിന്ന് പുതിയ ബംഗ്ലാദേശിനെ പടുത്തുയര്‍ത്തണം. അസാധ്യമായ കാര്യങ്ങള്‍ സാധ്യമാക്കാന്‍ അവസാനംവരെ പോരാടിയ ധീരരായ കുട്ടികളെ അഭിവാദ്യംചെയ്യുന്നു. ജീവന് നഷ്ടമായ ധീരന്മാര്ക്ക് ആദരമര്‍പ്പിക്കുന്നു. എല്ലാ മതവിഭാഗങ്ങളും ആദരിക്കപ്പെടുന്ന ജനാധിപത്യ ബംഗ്ലാദേശാണ് കെട്ടിപ്പടുക്കേണ്ടത്. യുവാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇത് പ്രാവര്‍ത്തികമാക്കും. ശാന്തിയും സമാധാനവുമുള്ള പുരോഗമന രാജ്യമാണ് പടുത്തുയര്‍ത്തേണ്ടത്. പ്രതികാരവും വിദ്വേഷവുമില്ലാത്ത രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് അഴിമതി ആരോപിച്ച് ഖാലിദ സിയയ്ക്ക് 17 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഹസീന രാജ്യംവിട്ടതിന് പിന്നാലെ പ്രത്യേക മോചന ഉത്തരവിലൂടെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് ഖാലിദയ്ക്ക് ശിക്ഷാ ഇളവ് നല്കി.